കല്ലുമട - കുഴിത്താർ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ അപരിചിതരുടെ അഴിഞ്ഞാട്ടം അയ്മനം : പതിനാലാം വാർഡ് കല്ലുമട - കൈതെപ്പാടം - മൂലക്കട്ട് പാലം കുഴിത്താർ എന്നിവിടങ്ങളിൽ രാത്രി 12 മണി കഴിഞ്ഞു അപരിചിതരായ നിരവധി യുവാക്കളെ സ്ഥിരമായി കാണാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞദിവസങ്ങളിൽ കല്ലുമട പാലത്തിന് സമീപത്തെ കടയിലും തുടർ ദിവസങ്ങളിൽ തൊണ്ട്കുഴി പാലത്തിനു സമീപത്തെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. രാത്രികാലങ്ങളിൽ ഇതുവഴിയുള്ള പോലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.