
കുമരകം : കുമരകം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വാർഷികാഘോഷവും, പൂർവവിദ്യാർത്ഥി സംഗമവും ജനുവരി 6,7 തീയതികളിൽ നടക്കും. ജനുവരി 6ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വാർഷികാഘോഷം സഹകരണ - തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു കലാവിരുന്ന് ഉത്ഘാടനം ചെയ്യും. ജനുവരി ഏഴിനാണ് പൂർവവിദ്യാർത്ഥി സംഗമം നടക്കുക.