paipad
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച പായിപ്പാട് വൈ.എം.എ ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2022,23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നവീകരിച്ച പായിപ്പാട് വൈ. എം.എ ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി. ലൈബ്രറി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഷറഫുദ്ദീൻ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് ജയിംസ് വർഗീസിനെ ഡിവിഷൻ മെബറും ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംങ്ങ് കമ്മറ്റി അദ്ധ്യക്ഷനുമായ വിനു ജോബ് ആദരിച്ചു. ലൈബ്രറി സെക്രട്ടറി എം.ടി ഋഷി കുമാർ, പഞ്ചായത്തംഗങ്ങളായ മുബാഷ് മുഹമ്മദ് ഇസ്മയിൽ, ടി.കെ കരുണാകരൻ, അനിങ്ങു ലാലൻ, ഗീതാ ശശിധരൻ, പായിപ്പാട് എൽ.പി സ്‌കൂൾ എച്ച്.എം ഷാമില, പായിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് പി.എ നാസറുദ്ദീൻ, പായിപ്പാട് ഫ്രണ്ട്‌സ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് സിറിയക് എന്നിവർ പങ്കെടുത്തു.