കുമരകം : സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിൽ വിശ്വദ്ധ യൂഹാനോൻ മാംദോനയുടെ പുകഴ്ച പെരുന്നാളിന് ഇന്ന് കൊടിയേറും. രാവിലെ എട്ടിന് വിശുദ്ധ കുർബാന കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത അർപ്പിക്കും. 10ന് കൊടിയേറ്റ്. വൈകുന്നേരം 6.30ന് സുവിശേഷ പ്രസംഗം - ഫാ. ഷിബു ചെന്നിക്കര (പെരുവ ). ഇടവക ദിനത്തിൽ പൗലുസ് മാർ ഐറേനിയോസ് മെത്രാപ്പോലിത്ത വി.കുർബാന അർപ്പിച്ചു. പാെതുസമ്മേളനത്തിൽ യുവ സംരഭകരെ ആദരിച്ചു. ആദ്യ ഫല ലേലം നടത്തി. കലാസന്ധ്യ നക്ഷത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.