
നടി സുരഭി സന്തോഷ് പുതു ജീവിതത്തലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരിക്കുകയാണ്. വരന്റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് സുരഭി പങ്കുവച്ചത്. സുരഭിയുടെ വിരലിൽ മോതിരം അണിയിക്കുന്ന ചിത്രവും സുരഭി പങ്കുവച്ചിട്ടുണ്ട്. എൻഗേജ്മെന്റ് ഫോട്ടോഗ്രാഫി എന്ന് കുറിച്ചതോടെയാണ് ആരാധകർ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം അറിയുന്നത്. ഇരുവരും വെളുപ്പ് നിറം വസ്ത്രങ്ങളാണ് ധരിച്ചത്. സുരഭി ലഹങ്കയും പ്രതിശ്രുത വരൻ ഷെർവാണിയുമാണ് വേഷം. മോഡലിംഗ് രംഗത്തു നിന്നാണ് സുരഭി സന്തോഷ് സിനിമയിൽ എത്തുന്നത്. കുട്ടനാടൻ മാർപ്പാപ്പയിൽ കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള അരങ്ങേറ്റം. ആൻ ഇന്റർനാഷണൽ ലോക്കൽ കോൾ, മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദർ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.