
അശ്വതി: കൂട്ടുകച്ചവടത്തിൽ നിന്ന് പിൻവാങ്ങും. പഠന, ഗവേഷണങ്ങൾക്ക് അധിക സമയം കണ്ടെത്തും. സാമൂഹ്യ വിഷയങ്ങളിൽ കൂടുതൽ താത്പര്യം. ധനപരമായി അനകൂല സമയമാണ്.കുടുംബത്തിന്റെ ഐശ്വര്യത്തിനായി വഴിപാടുകൾ നടത്തും. തീർത്ഥയാത്രകളിൽ താത്പര്യം.
ഭരണി: മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കേസുകളിലും വ്യവഹാരങ്ങളിലും ജയം. അധിക ചുമതലകൾ നിർവഹിക്കേണ്ടിവരും. യാത്രകളിൽ നിന്ന് ഗുണാനുഭവം. വിദേശത്തു നിന്ന് സന്തോഷ വാർത്തകൾ കേൾക്കും.ക്ഷേത്രദർശനവും പൂജകളും നടത്തും.
കാർത്തിക: പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം. സമൂഹത്തിൽ അംഗീകാരവും ആദരവും ലഭിക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബുദ്ധിമുട്ടിക്കും. കാർഷികരംഗത്ത് അത്ര അനുകൂല സമയമല്ല.ഊഹക്കച്ചവടത്തിൽ നഷ്ടസാദ്ധ്യത.
രോഹിണി: വിവിധ മാർഗങ്ങളിലൂടെ ധനം വന്നുചേരും. അയൽക്കാർ ശത്രുതാ മനോഭാവത്തോടെ പെരുമാറിയേക്കും. തർക്കങ്ങൾ സംഘട്ടനത്തിലെത്താതെ സൂക്ഷിക്കണം. ശുഭകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. സുഹൃത്തുക്കൾക്കു വേണ്ടി പണം ചെലവഴിക്കേണ്ടിവരും.
മകയിരം: ഉദ്ദിഷ്ടകാര്യ സിദ്ധി. ഉദ്യോഗത്തിലുള്ളവർക്ക് ഇഷ്ടസ്ഥലത്തേക്ക് മാറ്റം ലഭിക്കും. പുതിയ സൗഹൃദബന്ധങ്ങൾ ഗുണകരമാകും. ബന്ധുക്കളുടെ കാര്യത്തിന് ആശുപത്രിവാസം വേണ്ടിവന്നേക്കും. ബന്ധുക്കളെ കണ്ണുമടച്ച് വിശ്വസിച്ച് അബദ്ധങ്ങളിൽ ചാടരുത്.
തിരുവാതിര: പരീക്ഷകളിൽ ഉയർന്ന നിലയിൽ ജയം. വിലയേറിയ പാരിതോഷികങ്ങൾ ലഭിച്ചേക്കും. ബാങ്ക് ബാലൻസ് വർദ്ധിക്കും. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങൾ നടത്തും. നറുക്കെടുപ്പുകളിലൂടെ നേട്ടം. വളർത്തുമൃഗങ്ങളിൽ നിന്ന് രോഗബാധയുണ്ടാകാതെ സൂക്ഷിക്കുക.
പുണർതം: പ്രണയകാര്യങ്ങളിൽ പുരോഗതി. അപവാദങ്ങളിൽ ചെന്നുചാടാതെ ജാഗ്രത പുലർത്തുക. നാവുദോഷം കാരണം കുരുക്കുകളിൽ ചെന്നുചാടും. വാഹനം ഉപയോഗിക്കുന്നവർ അപകടങ്ങൾ വരുത്താതെ സൂക്ഷിക്കണം. പ്രമുഖർക്കൊപ്പം പ്രസംഗവേദിയിൽ ഇടം ലഭിക്കും.
പൂയം: കലകളിലും സാഹിത്യരംഗത്തും ശോഭിക്കും. സഹോദരതുല്യരുടെ ഉദാരമനസ്കതയാൽ വസ്തുവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യജയം. അഗ്നിയിൽ നിന്നും ആയുധങ്ങളിൽ നിന്നും അപകടം വരാതെ സൂക്ഷിക്കുക.
ആയില്യം: നിർത്തിവച്ചിരുന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും. ഉദ്ദേശിച്ചതിനേക്കാൾ പണം ചെലവഴിക്കേണ്ടിവരും. അലച്ചിലിനും ക്ഷീണത്തിനും സാദ്ധ്യത. ദാമ്പത്യപരമായി നന്ന്. ദൂരയാത്രകൾ അവിചാരിതമായി മാറ്റിവയ്ക്കേണ്ടി വരും. അധികവരുമാനത്തിന് മാർഗങ്ങൾ ആരായും.
മകം: ജോലിസ്ഥലത്ത് പുതിയ സൗഹൃദബന്ധങ്ങൾ ഉടലെടുക്കും. മറ്റുള്ളവർക്കു വേണ്ടി സമയവും പണവും ചെലവിടും. പുതിയ വസ്തുവോ വാഹനമോ വാങ്ങും. കേസുകളിൽ ഒത്തുതീർപ്പിന് വഴിയൊരുങ്ങും. ലോട്ടറി, ഊഹക്കച്ചവടം എന്നിവയിൽ നിന്ന് ചെറുതല്ലാത്ത നേട്ടം.
പൂരം: അറിഞ്ഞുകൊണ്ട് ചില വിപരീത പ്രവൃത്തികൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. നിനച്ചിരിക്കാതെ പണം നഷ്ടപ്പെട്ടേക്കാം. മനസ്സറിയാത്ത കാര്യത്തിന് ആക്ഷേപവും അപവാദവും കേൾക്കും.
ഉത്രം: ഉദ്യോഗത്തിലും ദാമ്പത്യത്തിലും നല്ല സമയം. പങ്കാളിയുമൊത്ത് വിനോദയാത്ര നടത്തും. യാത്രകളിൽ ചില വസ്തുക്കൾ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. മത്സരവിജയം നേടും. രാഷ്ട്രീയത്തിൽ ശോഭിക്കാൻ പറ്റിയ സമയം.
അത്തം: ഡ്രൈവിംഗ് പോലുള്ളവയിൽ പരിശീലനത്തിനു ചേരും. വീടിനു വേണ്ടി കൂടുതൽ പണം ചെലവഴിക്കും. പ്രണയബന്ധങ്ങൾ പരസ്യപ്പെടാൻ സാദ്ധ്യതയുണ്ട്. അന്യരുടെ ഉപദേശം കേട്ട് കമ്പനികളിലോ സ്വകാര്യ സംരംഭങ്ങളിലോ നിക്ഷേപം നടത്തരുത്.
ചിത്തിര: കടം കൊടുത്ത പണം പലിശ സഹിതം തിരികെ ലഭിക്കും. വിദേശയാത്രാ യോഗമുള്ള സമയമാണ്. അന്യദേശ വാസത്തിലൂടെ ലാഭാനുഭവം. കാർഷികരംഗത്ത് നഷ്ടം പ്രതീക്ഷിക്കാം. വീഴ്ചകളോ മുറിവുകളോ പറ്റാതെ സൂക്ഷിക്കണം. പ്രസാധന രംഗത്തുള്ളവർക്ക് പ്രതികൂലാനുഭവം.
ചോതി: വ്യവഹാരജയം. കാർഷിക വൃത്തിയിലൂടെ നേട്ടം. സാമൂഹ്യരംഗത്ത് ശോഭിക്കും. ബന്ധുജന പ്രീതിയാൽ ധനലാഭം. സഹോദരങ്ങളുടെ വിട്ടുവീഴ്ചയിൽ ആശ്വസിക്കും. പഴയ സാധനങ്ങൾ വിൽപന നടത്തും.
വിശാഖം: യാത്രകളിൽ അപകടങ്ങളെ കരുതിയിരിക്കുക. സഹപ്രവർത്തകരുടെ പ്രതികൂല മനോഭാവം കാരണം അധിക ജോലിഭാരം അനുഭവപ്പെട്ടേക്കും. ബന്ധുജനപ്രീതിയുണ്ടാകും. ദീർഘകാലമായി തുടരുന്ന വ്യവഹാരങ്ങളിലും തർക്കങ്ങളിലും തീരുമാനമാകും.
അനിഴം: അകാരണമായ ചിന്തകൾ മനസ്സിനെ അലട്ടും. വ്യവഹാരങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. ജോലിസ്ഥലത്ത് പുതിയ ചില പ്രണയബന്ധങ്ങളിൽ അകപ്പെടും. രാഷ്ട്രീയം, കല, സാഹിത്യം എന്നീ മേഖലകളിൽ അംഗീകാരവും ആദരവും നേടും.
തൃക്കേട്ട: അദ്ധ്യാപന രംഗത്ത് ശോഭിക്കും. ഊഹക്കച്ചവടത്തിലോ ഓഹരി തുടങ്ങി നഷ്ടസാദ്ധ്യതയുള്ള മേഖലകളിലോ പണം നിക്ഷേപിക്കരുത്. സ്വന്തം പാണ്ഡിത്യ പ്രദർശനത്തിന് അവസരം ലഭിക്കും. ടിവി പോലുള്ള മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ അവസരം.
മൂലം: ദീർഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സഫലമാകും. വരുമാന വർദ്ധനവിന് പുതിയ വഴികൾ തേടും. വർഷങ്ങൾക്കു മുമ്പ് നഷ്ടപ്പെട്ട ചില വസ്തുക്കൾ തിരിച്ചുകിട്ടും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.
പൂരാടം: അനാവശ്യ തർക്കങ്ങളിൽ നിന്ന് അകന്നുനിൽക്കുക. കാലാവസ്ഥയിലെ പ്രതികൂലാവസ്ഥ കാരണം ചില നഷ്ടങ്ങൾക്ക് സാദ്ധ്യത കാണുന്നു. ഉദ്യോഗത്തിൽ കയറ്റമോ ആഗ്രഹിച്ച സ്ഥലത്തേക്ക് മാറ്റമോ പ്രതീക്ഷിക്കാം.
ഉത്രാടം: പങ്കാളിയുമായി രമ്യത സൂക്ഷിക്കുക. അപവാദങ്ങൾക്ക് സാദ്ധ്യത. ടിവി, സിനിമ എന്നിവയിൽ മുഖം കാണിക്കാൻ അവസരം. വിദേശത്തുള്ള ബന്ധുക്കൾ മുഖേന ഭാഗ്യാനുഭവം. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിന് കൂടുതൽ തുക കരുതേണ്ടിവരും.
തിരുവോണം: അവിചാരിത ധനാഗമം. അനാവശ്യ കാര്യങ്ങൾക്ക് അധിക തുക ചെലവഴിക്കും. സാഹസിക പ്രവൃത്തികളിൽ ഏർപ്പെടും. പ്രധാന പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. തീർത്ഥാടന യാത്രയ്ക്ക് സാദ്ധ്യതയുണ്ട്. അകന്നുനിന്നിരുന്ന ചില ബന്ധുക്കൾ പ്രത്യേക ഉദ്ദേശ്യത്തോടെ അടുക്കും.
അവിട്ടം: നഷ്ടത്തിലായിരുന്ന ചില സംരംഭങ്ങളിൽ ലാഭസാദ്ധ്യത. ശുഭകാര്യങ്ങൾക്ക് പണം ചെലവിടും. ഗുരുജന പ്രീതി നേടും. ഉറ്റവരുടെ വിയോഗം കാരണം ദു:ഖാനുഭവം. സഹപ്രവർത്തകർ കാരണം മനക്ളേശമുണ്ടായേക്കും.
ചതയം: മക്കളുടെ ഉയർച്ചയിൽ അഭിമാനിക്കാൻ അവസരം വന്നുചേരും. ബന്ധുക്കളുടെ പ്രവൃത്തി വിഷമിപ്പിക്കും. കൃഷി, വ്യാപാരം, കമ്മിഷൻ ബിസിനസുകൾ എന്നിവയ്ക്ക് യോജിച്ച സമയമല്ല. ദാമ്പത്യപരമായി നന്ന്. ഗൃഹത്തിലെ പ്രായമായവരുടെ പരിചരണത്തിന് സമയം ചെലവിടേണ്ടിവരും.
പൂരുരുട്ടാതി: മേലുദ്യോഗസ്ഥരുടെ പ്രീതി കാരണം ഉദ്യോഗത്തിൽ ഉയർച്ച. നറുക്കെടുപ്പുകളിൽ വിജയം. സന്താനങ്ങളുടെ കാര്യത്തിന് ദൂരയാത്ര നടത്തും. സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവം. വസ്തുവുമായി ബന്ധപ്പെട്ട ക്രയവിക്രയത്തിൽ നഷ്ടസാദ്ധ്യത.
ഉത്രട്ടാതി: നിനച്ചിരിക്കാതെ പല മാർഗങ്ങളിൽ നിന്ന് ധനാഗമ യോഗം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആക്ഷേപങ്ങൾക്കും അപവാദങ്ങൾക്കും ഇരയാകാതെ സൂക്ഷിക്കണം. ആശുപത്രിവാസം കാരണം ദുർച്ചെലവ്. വെള്ളവുമായി ബന്ധപ്പെട്ട് അപകടം വരാതെ ശ്രദ്ധിക്കുക.
രേവതി: ലാഭകരമായ കരാറുകളിലോ ഉടമ്പടികളിലോ ഒപ്പുവയ്ക്കും. വസ്തു- വാഹനാദി ലാഭം. ഭൂമി ക്രയവിക്രയത്തിന് അനുകൂല സമയമല്ല. അനാവശ്യ ചിന്തകൾ കാരണം മനസ്സ് കലുഷമാകും. പുതിയ കോഴ്സുകൾക്കോ പരിശീലനങ്ങൾക്കോ ചേരും.