
തിരുവനന്തപുരം: കാട്ടിൽ നിന്ന് ഒരുപേടിയും കൂടാതെ മന്ദംമന്ദം നടന്നുവരുന്ന ആനകൾ ഒന്നിച്ച് ആറ്റിലേക്ക് ഇറങ്ങും. പിന്നെ തുമ്പികൈകൊണ്ട് പുഴയുടെ അടിത്തട്ടിലെ കല്ലുകൾ എടുത്തുമാറ്റി അതിനിടയിൽ നിന്ന് ഊറിവരുന്ന ഓരുവെള്ളം സ്വാദോടെ കുടിക്കും. തിരികെ പോകുന്നതിന് മുമ്പ് എടുത്ത കല്ലുകള്‍ യഥാസ്ഥാനത്ത് തിരികെ വയ്ക്കുകയും ചെയ്യും. ഇടുക്കിലെ മൂന്നാറിനടുത്തുള്ള ആനക്കുളത്തെ ഈ അത്യപൂർവ കാഴ്ചകാണാൻ അവസരമൊരുക്കുകയാണ് കെ എസ് ആർ ടി സി വെഞ്ഞാറമൂട് ബഡ്ജറ്റ് ടൂറിസം സെൽ.
ഡിസംബറിൽ രണ്ട് യാത്രകളാണ് ഇവിടേയ്ക്ക് സംഘടിപ്പിച്ചിട്ടുള്ളത്. 9,10 തീയതികളിലും 24,25 തീയതികളിലുമാണ് തട്ടേകാട്, കുട്ടമ്പുഴ,മാമലകണ്ടം,മാങ്കുളം, ആനകുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാർ ഉല്ലാസ യാത്ര . ഒരുദിവസത്തെ ഭക്ഷണമുൾപ്പടെ സീറ്റൊന്നിന് 1850 രൂപ മതിയാവും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447324718, 9447005995, 9747072864.