ss

വേ ടു ഫിലിംസ് എന്റർടെയ്ൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവഹിക്കുന്ന മുറിവ് എന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് സ്വന്തമാക്കി. സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ, ഷാറൂഖ് ഷമീർ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും. ഹരീഷ് എ.വി ആണ് ഛായാഗ്രഹണം പി.ആർ.ഒ: പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്,