കരുനാഗപ്പള്ളി : ചികിത്സയക്ക് എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ 66 കാരന് തടവും പിഴയും ശിക്ഷ. കരുനാഗപ്പള്ളി അതിവേഗ കോടതി ജഡ്ജി എഫ്. മിനിമോളാണ് ഉത്തരവിട്ടത്. രാത്രിയിൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീൽചെയറിൽ കൊണ്ടുപോകവെ ലൈംഗീകാതിക്രം നടത്തിയ കേസിൽ പ്രതിയെ പതിനൊന്ന് വർഷം തടവിന് ശിക്ഷിച്ചു.മൈനാഗപ്പള്ളി, ഇടവനശ്ശേരി പൂമ്പളേത്ത് വടക്കതിൽ വിക്രമൻപിള്ള (66) യെയാണ് കോടതി ശിക്ഷിച്ചത്. 2022 മാർച്ചിൽ ശാസ്താംകോട്ട താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ വെച്ചായിരുന്നു സംഭവം. പ്രോസിക്ക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി.പ്രേംചന്ദ്രൻ ഹാജരായി.