
മമ്മൂട്ടി നായകനായ കാതൽ ദ കോർ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവടുവച്ച അനഘ രവിയുടെ പഴയൊരു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നു. ലവ് ഈസ് ലവ് എന്ന കുറിപ്പോടെ നർത്തകിയും നടിയുമായ ഗ്രീഷ്മ നരേന്ദ്രനാണ് ചിത്രങ്ങൾ പങ്കുവച്ചത്. ഇരുവരും ഒരുമിച്ചുള്ളതാണ് ചിത്രങ്ങൾ. ഡാൻസ് വീഡിയോയിലൂടെയും റീൽസിലൂടെയും ഏറെ ആരാധകരെ നേടിയ അനഘ അഭിനയിച്ച ന്യൂ നോർമ്മൽ എന്ന ഹ്രസ്വ ചിത്രം ഏറെ ചർച്ച ചെയ്തിരുന്നു. കാതൽ സിനിമയിൽ ഫെമി മാത്യു എന്ന മമ്മൂട്ടിയുടെ മകളായണ് അനഘ അഭിനയിച്ചത്. അനഘ രവിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം.