ഹരിപ്പാട : കത്തിക്കുത്ത് കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം കൊച്ചുചിങ്ങം തറയിൽ ശിവപ്രസാദ് ( 28 ) ആണ് പിടിയിലായത്. കുമാരപുരം താമല്ലാക്കൽ ലക്ഷ്മി വിലാസത്തിൽ ജയരാജനാണ് (36) ഞായറാഴ്ച രാത്രി കുത്തേറ്റത്. തന്റെ സുഹൃത്തിന്റെ കല്യാണത്തിന്റെ വാക്ക് ഉറപ്പിക്കൽ ചടങ്ങിന് പോയ ശേഷം രാത്രി 10.30 ഓടെ സുഹൃത്തിനെ കൊണ്ട് വിടുന്നതിനായി ജയരാജൻ റോഡിൽ നിക്കുമ്പോൾ ഇവിടെ എത്തിയ ശിവപ്രസാദ് വടി കൊണ്ട് ജയരാജിനെ അടിക്കുകയും തുടർന്നു കത്തി എടുത്തു കുത്തുകയുമായിരുന്നു. ജയരാജൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹരിപ്പാട് എസ് എച്ച് ഒ വി.എസ്.ശ്യാംകുമാർ , എസ്.ഐമാരായ ഷെഫീഖ്, ഷൈജ, സുജിത്, എസ്.സി.പി.ഒ സനീഷ് കുമാർ, സി.പി.ഒമാരായ നിഷാദ്, പ്രദീപ്‌, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.