
പള്ളിയുണർത്തൽ പുലർച്ചെ :2.30
നടതുറപ്പ് : 3.00
നിർമ്മാല്യം: 3.05
ഗണപതി ഹോമം: 3.30
നെയ്യഭിഷേകം: 3.30 മുതൽ 7 വരെ
ഉഷ:പൂജ: 7.30
നെയ്യഭിഷേകം: 8.00 മുതൽ 11.30വരെ
കലശപൂജ, കളഭാഭിഷേകം: 12.00
ഉച്ചപൂജ: 12.30
നടയടപ്പ്: ഉച്ചയ്ക്ക് 1.00
നടതുറപ്പ്: വൈകിട്ട് 4.00
ദീപാരാധന: 6.30
പുഷ്പാഭിഷേകം: 6.45
അത്താഴപൂജ: 9.30
ഹരിവരാസനം: 10.50
നടയടപ്പ്: 11.00
ചലച്ചിത്രമേള രജിസ്ട്രേഷൻ താത്കാലികമായി നിറുത്തി
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന 28-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ താത്കാലികമായി നിറുത്തിവച്ചു. ഇന്നലെ വരെ 6500 പേർ രജിസ്റ്റർ ചെയ്തു. നവംബർ 22 നാണ് രജിസ്ട്രേഷൻ തുടങ്ങിയത്.
നഗരത്തിലെ 14 തിയേറ്ററുകളിലും ഒരു ഓപ്പൺ തിയേറ്ററിലുമായി 12,500 സീറ്റുകളാണ് സജ്ജമാക്കുന്നത്. ഡിസംബർ എട്ടുമുതൽ 15 വരെയാണ് ചലച്ചിത്രോത്സവം.
വൈക്കം റോഡിൽ താൽക്കാലിക സ്റ്റോപ്പ്
തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി മഹോത്സവം കണക്കിലെടുത്ത് ഡിസംബർ 3 മുതൽ 6 വരെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ഇരുവശത്തേക്കുമുളള പരശുറാം എക്സ്പ്രസ്. ഷൊർണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വേണാട്,തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള വഞ്ചിനാട് എന്നീ സർവ്വീസുകൾക്ക് ഒരുമിനിറ്റ് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
എൻ.ആർ. മാധവ മേനോൻ എക്സലൻസ് അവാർഡ്
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. ലാ കോളജിൽ പ്രൊഫ. ഡോ. എൻ.ആർ. മാധവ മേനോന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള റിസർച്ച് അവാർഡിന് എൻട്രികൾ ക്ഷണിച്ചു. തിരുവനന്തപുരം ഗവ. ലാ കോളേജിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുള്ള അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ മേയ് 30നു മുൻപ് പ്രസിദ്ധീകരിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്തിട്ടുള്ള ഡിസ്സെർട്ടേഷൻ, റിസർച്ച് ആർട്ടിക്കിൾ എന്നിവയുടെ മൂന്ന് ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും 2024 മാർച്ച് ഒന്നിനകം പ്രിൻസിപ്പലിന് മുൻപാകെ ഹാജരാക്കണം.