തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 24ന് സെറ്റോയുടെ ആഭിമുഖ്യത്തിൽ പണിമുടക്കുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. സുനിൽ പറഞ്ഞു. പണിമുടക്കിന് മുന്നോടിയായി സൗത്ത് ജില്ലാകമ്മിറ്റി താലൂക്ക് ഓഫീസിൽ സംഘടിപ്പിച്ച സമരവിളംബര സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് വി.എസ്.രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ് ആന്റണി,​ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ജെ.എഡിസൺ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അരുൺ.വി.ദാസ്, രശ്മി.എസ്.നായർ,​ വയനാട് ജില്ലാ പ്രസിഡന്റ് മോബിഷ് തോമസ്, വൈസ് പ്രസിഡന്റുമാരായ നിതീഷ്‌കാന്ത്, ഷൈൻ കുമാർ, ജോയിന്റ് സെക്രട്ടറിമാരായ ലിജു എബ്രഹാം, എൻ.ആർ.ഷിബി,അനസ് എന്നിവർ സംസാരിച്ചു.