പറവൂർ: വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷണം പോയി. സെന്റ് ജെർമ്മയിൻസ് റോഡിൽ മാളിയേക്കൽ എം.ജെ. പോളിന്റെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മോഷണം. രാവിലെ സഹായം ചോദിച്ച് യുവാവ് വീട്ടിൽവന്നിരുന്നു. ഉച്ചയ്ക്ക് ശേഷം വീട്ടിലുള്ളവർ പുറത്തേയ്ക്കുപോയ സമയത്ത് യുവാവ് വീണ്ടും വരുന്നതും വീടിന് ചുറ്റും നടന്നശേഷം ഹെൽമറ്റ് തലയിൽ വച്ച് സ്കൂട്ടർ റോഡിലേക്ക് കൊണ്ടുപോകുന്നതും സി.സി ടിവി ദൃശ്യത്തിലുണ്ട്. സമീപത്തെ വീട്ടുകളിലെ സി.സി ടിവിയിൽ യുവാവ് മോഷ്ടിച്ച സ്കൂട്ടർ ഓടിച്ചുപോകുന്നതും ദൃശ്യവും ലഭിച്ചിട്ടുണ്ട്. പറവൂർ പൊലീസ് കേസെടുത്തു.