pic

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സെർബിയയിലേക്ക് ക്ഷണിച്ച് പ്രസിഡന്റ് അലക്സാണ്ടർ വുസിക്. ഇന്നലെ കോപ് 28 കാലാവസ്ഥാ ഉച്ചകോടിയ്ക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായി ചർച്ച നടത്തിയ മോദി, ഇസ്രയേൽ - പാലസ്തീൻ സംഘർഷത്തിൽ നയതന്ത്ര മാർഗ്ഗങ്ങളിലൂടെയുള്ള പരിഹാരത്തിന് പിന്തുണയറിയിച്ചു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,​ യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്,​ യു.എ.ഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,​ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്,​ ജോർദാനിലെ അബ്ദുള്ള രാജാവ്,​ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി,​ നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റൂട്ട്,​ ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ,​ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫ തുടങ്ങിയ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തി.