gst

കൊച്ചി: രാജ്യത്തെ ചരക്ക് സേവന നികുതി (ജി.എസ്.ടി) സമാഹരണം നവംബറിൽ 15 ശതമാനം ഉയർന്ന് 1.68 ലക്ഷം കോടി രൂപയിലെത്തി. തുടർച്ചയായി ആറാമത്തെ മാസമാണ് ജി.എസ്. ടി വരുമാനം 1.6 ലക്ഷം കോടി രൂപ കവിയുന്നത്.

പരോക്ഷ നികുതി വരുമാനത്തിലുണ്ടാകുന്ന വൻ വർദ്ധന കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും കഴിഞ്ഞ ദിവസം ഇന്ധന നികുതിയിൽ വരുത്തിയ കുറവുമൂലമുള്ള വരുമാന നഷ്ടം മറികടക്കാനും സഹായിക്കും. കേന്ദ്ര ജി.എസ്.ടി ഇനത്തിൽ 30,420 കോടി രൂപയും സംസ്ഥാന ജി.എസ്. ടി ഇനത്തിൽ 38,226 കോടി രൂപയും നവംബറിൽ വരുമാനം ലഭിച്ചു.

രാജ്യത്തെ സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നുവെന്നതിന്റെ സൂചനയാണ് ജി.എസ്.ടി വരുമാനത്തിലുണ്ടാകുന്ന വർദ്ധനയെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.