
കൊച്ചി: രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ അടിസ്ഥാന സൗകര്യ, ഭവന ബോണ്ടുകളുടെ വില്പനയിലൂടെ അയ്യായിരം കോടി രൂപ സമാഹരിച്ചു. പ്രതിവർഷം 7.68 ശതമാനം വരുമാനം നൽകുന്ന ബോണ്ടുകൾക്ക് 10,350 കോടി രൂപയുടെ നിക്ഷേപ താത്പര്യമാണ് ലഭിച്ചത്. പത്ത് വർഷം വരെ കാലാവധിയുള്ള ബോണ്ടുകളാണ് ബാങ്ക് വില്പനയ്ക്ക് ലഭ്യമാക്കിയത്.