ലണ്ടൻ: യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഇയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഓസ്ട്രിയൻ ക്ലബ് എൽ.എ. എസ്.കെയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ പ്രീക്വാർട്ടറിലെത്തി. കോഡി ഗാക്പോ പെനാൽറ്റിയിൽ നിന്നുൾപ്പെടെ ലിവർപൂളിനായി രണ്ട് ഗോൾ നേടി. ലൂയിസ് ഡിയാസ്, മുഹമ്മദ് സല എന്നിവരും ലിവറിനായി ലക്ഷ്യം കണ്ടു.