boy

സോൾ: വീട്ടിൽ ഒറ്റയ്ക്കാണെന്ന് പരാതി പറയുന്ന നാല് വയസുകാരന്റെ വീഡിയോ വൈറലാകുന്നു. സൗത്ത് കൊറിയയിൽ നിന്നുളള സോംഗ് ഇയോ ജുൻ എന്ന ബാലന്റെ ഹൃദയഭേദകമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 'മൈ ഗോൾഡൻ കിഡ്സ്' എന്ന റിയാലി​റ്റി ഷോയിലെ അവതാരകയുടെ ചോദ്യങ്ങൾക്കുളള മറുപടിയായിട്ടാണ് ആൺകുട്ടി തന്റെ സങ്കടം പറയുന്നത്. കുട്ടികളുടെ വിഷമങ്ങളും പരാതികളും മാതാപിതാക്കളെ അറിയിക്കുന്നതിനുളള ഒരു ഷോയാണ് ഇത്.

വീട്ടിൽ ആരെയാണ് കുടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് തനിക്കറിയില്ല എന്ന ഉത്തരമാണ് സോംഗ് നൽകുന്നത്. താൻ വീട്ടിൽ ഒ​റ്റയ്ക്കാണ്. കളിക്കാൻ ആരുമില്ല. മാതാപിതാക്കളെക്കുറിച്ച് ചോദിക്കുമ്പോൾ വളരെ നിരാശയോടെ സോംഗ് ഉത്തരങ്ങൾ പറയുന്നത്. ദേഷ്യമുളള അച്ഛനെ പേടിയാണ്. സ്‌നേഹത്തോടെ അച്ഛൻ സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും സോംഗ് പറയുന്നു. അമ്മയ്ക്ക് തന്നെ ഇഷ്ടമല്ലെന്നാണ് തോന്നുന്നതെന്നും സോംഗ് പറയുന്നുണ്ട്. ഉത്തരങ്ങൾ പറഞ്ഞതോടെ ബാലൻ കരയുന്നതും വീഡിയോയിൽ ഉണ്ട്.

This video broke me into pieces multiple times 💔💔💔💔💔

When he tried to hold his tears 💔💔💔💔 pic.twitter.com/DHBGJBhGhv

— Anita Vams (@a__vanita) November 21, 2023

വീഡിയോക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സോംഗിനെ ഇപ്പോൾ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ നൽകാൻ തോന്നുന്നുവെന്ന് ഒരു എക്സ് ഉപയോക്താവ് പ്രതികരിച്ചു. ബാലന്റെ പക്വതയെക്കുറിച്ചും ചിലർ പറയുന്നുണ്ട്. ഇത്തരത്തിലുളള വീഡിയോകൾ ഹൃദയഭേദകമാണെന്നും പ്രതികരണം ഉണ്ട്. ഷോയുടെ പൂർണമായ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. പരിപാടിയുടെ അവസാന ഭാഗത്ത് സോംഗിന്റെ മാതാപിതാക്കളുടെ പ്രതികരണവും കാണാം.