
എന്റെ സകലമാന അഹംഭാവങ്ങളും
തവിടുപൊടിയായ ദിവസമാണിന്ന്.
ഉറപ്പാർന്ന സ്റ്റീൽപാത്രം എന്നതായിരുന്നു
എന്നും എനിക്ക് എന്നെക്കുറിച്ചുള്ള അഹങ്കാരം.
ഹോട്ടൽ ബോയ് എന്റെ മീതെ
വാഴയില പതിച്ച്,
അതിന്മേൽ ഇഡ്ഡലി വച്ചപ്പോൾ
ഞാൻ സ്തബ്ധനായി:
വാഴയില പോലെ
ഒരു ജൈവവസ്തുവല്ലല്ലോ ഞാൻ!....