k

മഞ്ഞിൻ നനു നനുത്ത
പഞ്ഞി മേഘത്തിനലകൾ
വകഞ്ഞുമാറ്റി-
യതിരാവിലെ‌
പദയാത്ര
യനന്തതകൾ തേടി
വഴിവക്കിൽ പരസ്പരം
പഴി പറഞ്ഞുകാകന്മാർ
അടുക്കുവാൻ വയ്യാത്തവിധം
പടപ്പുറപ്പാടിന്റെ തെറി
വാശിയിൽ വഴക്ക് കുലച്ച്
കാക്കക്കൂട്ടത്തിൽ കല്ലേറി
ഞ്ഞേറ്റുമുട്ടലിൽ
കൂട്ടിലേക്ക്
ഉപേക്ഷിക്കപ്പെട്ട തൂവാലയിൽ-
ലൊട്ടുമുറങ്ങാത്ത മാംസ പിണ്ഡം
പതിയെയെടുത്തപ്പോൾ
ഉൾച്ചൂടിന്റെ പിടപ്പ്
പ്രണയം പനിച്ചിരുന്ന നാളിൽ
പ്രണയിനിക്കുപാധിരഹിതം
സമർപ്പിച്ചതാമെന്റെ-
യരുമ ഹൃദയ-
മപമാനിതം
മുറിവേറ്റ്