
എല്ലിറദ് ഗാളി വീശദ്
സുധാകരൻ പുഷ്പമംഗലം
പരിഷ്കൃത സമൂഹത്തിന്റെ ചൂഷണത്തിന് അടിമകളായിക്കഴിയുന്ന ആദിവാസി വിഭാഗക്കാരുടെ നൊമ്പരങ്ങൾക്ക് ചിറകുവിരിക്കുന്ന വികാരനിർഭരമായ കാവ്യ സങ്കൽപ്പമാണ് ഈ കൃതി.
പ്രസാധകർ - ഉൺമ
പബ്ളിക്കേഷൻസ്
നാല്പത് ഗുണപാഠ കഥകൾ
ഷാലൻ വള്ളുവശ്ശേരി
രണ്ട് കുട്ടികളുടെ സ്കൂൾ - വീട് അനുഭവങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന ഗുണപാഠകഥകളുടെ സമാഹാരം. വളരെ ലളിതമായ ആവിഷ്കരണ രീതി.
പ്രസാധകർ - സാഹിത്യപ്രവർത്തക സഹകരണസംഘം നാഷണൽ ബുക്ക്സ്റ്റാൾ
ദ് മിസ്റ്റീരിയസ് വിംഗ്സ് ഒഫ് ലൈഫ്
സോമരാജൻ വി. വിശ്വദേവ
വായനക്കാരന്റെ വികാരങ്ങളെ ഉൾക്കൊണ്ട് വളരെ ശക്തമായ ഭാഷയിൽ ഒരുക്കിയിരിക്കുന്ന കവിതാസമാഹാരം. 154 കവിതകളടങ്ങിയതാണ് ഈ പുസ്തകം.
പ്രസാധകർ :ബുക്ക് കഫേ
പബ്ളിക്കേഷൻസ്