
പ്രായമാകുന്നവരിലും ചെറുപ്പക്കാരിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പല്ലിന്റെ നിറമില്ലായ്മയും പല്ലിൽ പെട്ടന്ന് കറ പറ്റുന്നതും. പരസ്യങ്ങളിൽ കാണുന്ന പല പേസ്റ്റുകളും ഉപയോഗിച്ച് നോക്കിയിട്ടും പ്രതിവിധി ലഭിക്കാത്തവർ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും തേടാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തിന്റെ കുറവുകളും നിറമുളള ശീതള പാനീയങ്ങൾ കുടിക്കുന്നതുമാണ് പല്ലിൽ കറ പിടിക്കുന്നതിന് പ്രധാന കാരണം.
വിദഗ്ദ്ധരുടെ നിർദ്ദേശ പ്രകാരം വലിയ വില കൊടുത്തായിരിക്കും പലരും ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുന്നത്. പല്ലിന്റെ ആരോഗ്യത്തിനും വായ് നാറ്റം അകത്തുന്നതിനും മിക്കവരും മൗത്ത് വാഷുകളും ഉപയോഗിക്കുന്നുണ്ട്.ഇത് നമ്മുടെ ആരോഗ്യത്തിന് ഹാനീകരമാണ്. വെറും ഏഴ് ദിവസങ്ങൾ കൊണ്ട് ഈ പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധി കണ്ടാലോ. വീട്ടിലെ മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് യാതൊരു പണച്ചെലവില്ലാതെ പരിഹരിക്കാം.
ഒരു ചെറിയ കഷണം ഇഞ്ചിയും നാരങ്ങയും അൽപം ഉപ്പും മാത്രം മതി. ഇഞ്ചി നന്നായി ചതച്ചെടുക്കുക. ശേഷം ഇതിലേക്ക് നാരാങ്ങാ നീര് ചേർത്തുകൊടുക്കുക. നന്നായി യോജിപ്പിച്ചതിന് ശേഷം അൽപം ഉപ്പും കൂടി ചേർക്കുക. ഒരു അഞ്ച് മിനിട്ട് ഈ മിശ്രിതം മാറ്റിവയ്ക്കുക. നമ്മൾ ഉപയോഗിക്കുന്ന ടൂത്ത്പേസ്റ്റ് ഏതാണോ അത് ബ്രഷിൽ എടുത്തതിന് ശേഷം അതിലേക്ക് തയ്യാറാക്കിയ മിശ്രിതം കൂടി ചേർക്കുക. ശേഷം നന്നായി പല്ല് തേയ്ക്കുക. ഒരു ദിവസം രാവിലെയും രാത്രിയിലും ഇത് ചെയ്യാൻ മറക്കരുത്. ഏഴ് ദിവസമെങ്കിലും ഇത് ആവർത്തിക്കുക.