
കോട്ടയം: കേന്ദ്ര ഗവൺമെന്റിന്റെ വികസനപദ്ധതികളും ജനക്ഷേമപദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര പായിപ്പാട് ഗ്രാമപഞ്ചായത്തിൽ നടന്നു. അഡ്വ.അനിൽ കെ.നായർ (റിട്ടയേർഡ് വിംഗ് കമാന്റെർ ഇന്ത്യൻ എയർഫോഴ്‌സ്) അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗം രജനി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു . കെ.വി.കെ പ്രതിനിധി ഡോ.ആശ.വി.പിള്ള, ബി.രാധാകൃഷ്ണ മേനോൻ, ഉഷാകുമാരി, റെജികുമാർ തുടങ്ങിയവർ സംസാരിച്ചു.