cr

ബംഗളൂരു: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്ന് ബംഗളൂരുവിലെ ചിന്നസ്വമി സ്റ്റേഡിയത്തിൽ നടക്കും. രാത്രി 7 മുതലാണ് മത്സരം.

റായ്പൂരിൽ നടന്ന നാലാം മത്സരത്തിൽ ജയം നേടി ഇന്ത്യ (4- 1) പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഇന്നത്തെ മത്സരം പരമ്പര തീരുമാനിക്കുന്ന കാര്യത്തിൽ അപ്രസക്തമാണ്. അവസാന മത്സരവും സ്വന്തമാക്കി 4- 1ന്റെ ആധികാരിക പരമ്പരനേട്ടം സൂര്യകുമാർ യാദവും സംഘവും ലക്ഷ്യം വയ്ക്കുമ്പോൾ അവസാന മത്സരത്തിൽ ജയം നേടി പൊരുതി മടങ്ങാനാണ് മാത്യുവെയ്ഡും കൂട്ടരും ശ്രമിക്കുന്നത്.

​നി​ർ​ണാ​യ​ക​മാ​യ​ ​നാ​ലാം​ ​ട്വ​ന്റി​-20​യി​ൽ​ 20​ ​റ​ൺ​സി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം​ ​നേ​ടിയാണ് ​ഒ​രു​ ​മ​ത്സ​രം​ ​അ​വ​ശേ​ഷി​ക്കെ​ ​ഇ​ന്ത്യ​ ​പ​ര​മ്പ​ര​ ​സ്വ​ന്ത​മാ​ക്കിയത്.

​ ​​​ആ​​​ദ്യം​​​ ​​​ബാ​​​റ്റ് ​​​ചെ​​​യ്ത​​​ ​​​ഇ​​​ന്ത്യ​​​ 20​​​ ​​​ഓ​​​വ​​​റി​​​ൽ​​​ 9​​​ ​​​വി​​​ക്ക​​​റ്റ് ​​​ന​​​ഷ്ട​​​ത്തി​​​ൽ​​​ 174​​​ ​​​റ​​​ൺ​​​സെ​​​ടു​​​ത്തു.​​​ ​​​മ​​​റു​​​പ​​​ടി​​​ക്കി​​​റ​​​ങ്ങി​​​യ​​​ ​​​ഓ​​​സീ​​​സി​ന് 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 154​ ​റ​ൺ​സെ​ടു​ക്കാ​നെ​ ​ക​ഴി​‌​ഞ്ഞു​ള്ളൂ.​ ​

ഇ​ന്ത്യ​ ​ഉ​യ​ർ​ത്തി​യ​ 175​ ​റ​ൺ​സി​ന്റെ​ ​വി​ജ​യ​ല​ക്ഷ്യം​ ​പി​ന്തു​ട​ർ​ന്നി​റ​ങ്ങി​യ​ ​ഓ​സ്ട്രേ​ലി​യ​ ​ഗം​ഭീ​ര​മാ​യി​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​ഇ​ന്ത്യ​ൻ​ ​സ്പി​ന്നി​നു​ ​മു​ന്നി​ൽ​ ​പ​ത​റു​ക​യാ​യി​രു​ന്നു.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ നാലും ഓസ്ട്രേലിയ അഞ്ചും മാറ്റങ്ങൾ വരുത്തിയാണ് കളത്തിലിറങ്ങിയത്. അതിനാൽ തന്നെ ഇന്ന് വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. പ്രത്യേകിച്ച് ഓസ്ട്രേലിയൻ ടീം. അവരുടെ സ്‌ക്വാഡിൽ നിലവിൽ 13 പേരേയുള്ളൂ.

സാധ്യതാ ടീം: ഇന്ത്യ: യശ്വസി,​​ റുതുരാജ്,​ശ്രേയസ്/തിലക്,​സൂര്യകുമാർ,​ജിതേഷ്,​റിങ്കു,​അക്ഷർ,​സുന്ദർ,​ചഹർ,​ബിഷ്ണോയി,​ആവേശ്,​മുകേഷ്.
ഓസ്ട്രേലിയ: ഫിലിപ്പെ,​ഹെഡ്,​മക്ഡെർമോട്ട്,​ഹാർഡി,​ഡേവിഡ്,​ഷോർട്ട്,​വെയ്ഡ്,​ഡ്വാർഷ്യുസ്,​ഗ്രീൻ,​ ബെഹ്രൻഡോർഫ്,​സംഗ/എല്ലിസ്/റിച്ചാ‌ർസൺ.