amla

അടുക്കളയിൽ മിക്കവാറും കറികളിൽ ഉപയോഗിക്കുന്ന ആഹാരസാധനമാണ് ചുവന്ന ഉള്ളി. കറികളിൽ സ്വാദിന് മാത്രമല്ല നമ്മുടെയെല്ലാം ജീവിതത്തിൽ ആത്മവിശ്വാസമേകാനും ഉള്ളിക്ക് കഴിയും. അതെ മുടിയുടെ വളർച്ചയ്‌ക്ക് ചെറിയ ഉള്ളി സഹായിക്കും. ഇതോടൊപ്പം മറ്റൊരു ആഹാരവസ്‌തുവായ നെല്ലിക്കയും ഉപയോഗിക്കാം. ആഹാരമായി കഴിക്കുന്നത് മാത്രമല്ല അരച്ച് പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.അപ്പോൾ ഇവ രണ്ടും ചേർത്ത എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അകാലനരയും മുടികൊഴിച്ചിലും അകറ്റാനുള്ള ഒരു കൂട്ട് റെഡിയാക്കിയാലോ?

ആദ്യം നന്നായി കഴുകിയ രണ്ട് നെല്ലിക്ക എടുക്കുക. ശേഷം നാലോ അഞ്ചോ ഉള്ളി തൊലികളഞ്ഞ് വൃത്തിയാക്കി എടുത്ത് ഒരുമിച്ച് മിക്‌സിയിൽ അടിക്കുക. ഇനി ഇത് ഇതിന്റെ നീര് ഒരു പാത്രത്തിലേക്ക് എടുത്തുവയ്‌ക്കുക. ഇത് വെളിച്ചെണ്ണ തിളപ്പിച്ച് അതിലേക്ക് ചേർക്കണം. ഇപ്പോൾ ഇതൊരു പ്രത്യേക എണ്ണയായി. ഇനി ഈ എണ്ണ തണുപ്പിച്ച ശേഷം പുരട്ടുക. താളി ഉപയോഗിച്ചോ ഷാംപു കലക്കിയ വെള്ളം ഉപയോഗിച്ചോ തല കഴുകുക. ഇടയ്‌ക്ക് ഇത്തരത്തിൽ ചെയ്യുന്നത് നല്ല ഉള്ളോടെ മുടി വളരാനും അകാലനര അകറ്റാനും സഹായിക്കും.