കൊല്ലം: ഓയൂരിൽ നിന്ന് തട്ടിയെടുത്ത കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ച പത്മകുമാറും ഭാര്യ അനിതയും മകൾ അനുപമയും
ചൊവ്വാഴ്ച രാവിലെ കുട്ടിയുമായി കാറിൽ വീട്ടിൽ നിന്നിറങ്ങി. കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വഴി ആശ്രാമം മൈതാനത്തിന് ചുറ്റും കറങ്ങിയശേഷം ഡിപ്പോയ്ക്ക് സമീപം വീണ്ടുമെത്തി. അവിടെ അനിതകുമാരി കുട്ടിയുമായി ഇറങ്ങിയശേഷം ഓട്ടോറിക്ഷയിൽ കയറി ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചു. വീട്ടിലേക്ക് മടങ്ങി. പിടിയിലാകുമെന്ന് ഉറപ്പായതോടെ തെങ്കാശിയിൽ പാട്ടത്തിനെടുത്തിട്ടുള്ള കൃഷി ഭൂമിയുടെ ഉടമസ്ഥനായ നവാസിന് അടുത്തേക്ക് പോകാൻ തീരുമാനിച്ചു. തെങ്കാശിയിൽ മുറിയെടുത്ത് തങ്ങി. തൊട്ടടുത്ത ദിവസം രാവിലെ നവാസിനെ വിളിച്ചപ്പോൾ ഉച്ചയ്ക്ക് പള്ളിയിൽ പോയിട്ട് കാണാമെന്ന് പറഞ്ഞു. ഉച്ചയ്ക്ക് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് പിടിയിലായത്.