d

തിരുവനന്തപുരം : പാറ്റൂർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന ഗുണ്ടാനേതാവ് ഓംപ്രകാശ് പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഗോവയിൽ നിന്നാണ് ഓംപ്രകാശിനെ പിടികൂടിയത്. തിരുവനന്തപുരം പാറ്റൂരിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസിൽ ഇയാൾ ഒളിവിലായിരുന്നു. ഇയാളെ നാളെ തിരുവനന്തപുരത്തെത്തിക്കും എന്നാണ് വിവരം.

കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37)​,​ സുഹൃത്തുക്കളായ ആനാട് പഴകുറ്റി

സ്വദേശി ആദിത്യ (34)​,​ ജഗതി സ്വദേശി പ്രവീൺ (35)​,​ പൂജപ്പുര സ ്വദേശി ടിന്റു ശേഖർ (35)​ എന്നിവരെയാണ് വെട്ടിപ്പരിക്കേല്പിച്ചത്. കൊലപാതകമുൾപ്പെടെ നഗരത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും ഇയാളുടെ സംഘത്തിൽപ്പെട്ട ഇബ്രാഹിം റാവുത്തർ,​ ആരിഫ്,​ മുന്ന,​ ജോമോൻ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവർ ആശുപത്രിയിൽ നൽകിയിരിക്കുന്ന മൊഴി.