air-india-

നെ​ടു​മ്പാ​ശേ​രി​:​ ​യു.​എ.​ഇ​ ​ദേ​ശീ​യ​ ​ദി​നാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​‌​സ് ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ളി​ൽ​ 15​ ​ശ​ത​മാ​നം​ ​ഇ​ള​വ് ​പ്ര​ഖ്യാ​പി​ച്ചു.​ 2024​ ​മാ​ർ​ച്ച് 31​ ​വ​രെ​യു​ള്ള​ ​യാ​ത്ര​ക​ൾ​ക്കാ​യി​ ​നാളെ ​ന​ട​ത്തു​ന്ന​ ​നേ​രി​ട്ടു​ള്ള​ ​ബു​ക്കിം​ഗു​ക​ൾ​ക്ക് ​ഇ​ള​വ് ​ല​ഭി​ക്കും.


എ​യ​ർ​ലൈ​നി​ന്റെ​ ​മൊ​ബൈ​ൽ​ ​ആ​പ്പി​ലും​ ​a​i​r​i​n​d​i​a​e​x​p​r​e​s​s.​c​o​m​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ലും​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​ബു​ക്ക് ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​യാ​ത്രാ​സ​മ​യ​ത്ത് ​സൗ​ജ​ന്യ​ ​ഫ്ര​ഷ് ​ഫ്രൂ​ട്ട് ​പ്ലാ​റ്റ​റും​ ​ല​ഭി​ക്കും.​ ​യു.​എ.​ഇ​യി​ലേ​ക്ക് ​ആ​ഴ്ച​യി​ൽ​ 195​ ​സ​ർ​വീ​സു​ക​ൾ​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​‌​സ് ​ന​ട​ത്തു​ന്നു​ണ്ട്.​ ​ദു​ബാ​യി​ലേ​ക്ക് 80​ ​സ​ർ​വീ​സു​ക​ളും​ ​ഷാ​ർ​ജ​യി​ലേ​ക്ക് 77​ ​സ​ർ​വീ​സു​ക​ളും​ ​അ​ബു​ദാ​ബി​യി​ലേ​ക്ക് 31​ ​സ​ർ​വീ​സു​ക​ളും​ ​ആ​ഴ്ച​യി​ലു​ണ്ട്.​ ​കൂ​ടാ​തെ​ ​യു.​എ.​ഇ​യി​ലെ​ ​അ​ൽ​ ​ഐ​നി​ലേ​ക്ക് ​ര​ണ്ട് ​സ​ർ​വീ​സു​ക​ളും​ ​റാ​സ​ൽ​ഖൈ​മ​യി​ലേ​ക്ക് ​അ​ഞ്ച് ​സ​ർ​വീ​സു​ക​ളു​മു​ണ്ട്. 29​ ​ബോ​യിം​ഗ് 737,​ 28​ ​എ​യ​ർ​ബ​സ് ​എ320​ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​ 57​ ​വി​മാ​ന​ങ്ങ​ളു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​ക്‌​സ്‌​പ്ര​‌​സ് ​പ്ര​തി​ദി​നം​ 300​ ​ല​ധി​കം​ ​വി​മാ​ന​സ​ർ​വീ​സു​ക​ൾ​ ​ന​ട​ത്തു​ന്നു​ണ്ട്