
ഒരു പ്രാണിയുടെ ശരീരഭാരം എത്രയായിരിക്കും. നമുക്ക് ചുറ്റും കാണപ്പെടുന്ന കൊതുകുകൾക്കും ഈച്ചകൾക്കും പോലും വെറും 2.5 മില്ലിഗ്രാം മാത്രമേ ഭാരം വരുകയുളളൂവെന്ന് കണക്കുകൾ പറയുന്നുണ്ട്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പ്രാണി എന്ന പേര് നേടിയിരിക്കുന്നത് 'ജയന്റ് വെറ്റ' എന്ന ജീവിവർഗമാണ്. 71ഗ്രാമാണ് ഇവയുടെ ശരീരഭാരം.
സാധാരണ ഒരു എലിയുടെ ഭാരത്തിന്റെ മൂന്നിരട്ടിയാണ് ഈ പ്രാണിയുടെ ഭാരം. ക്യാരറ്റ് കഴിക്കുന്ന ജയന്റ് വെറ്റയുടെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. 'സയൻസ് ഗേൾ' എന്ന എക്സ് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം എടുത്തിരിക്കുന്നത് മാർക്ക് മോഫറ്റ് എന്ന ഫോട്ടോഗ്രാഫറാണ്. ചിത്രത്തിൽ നിന്നുതന്നെ പ്രാണിയുടെ വലിപ്പവും ആകൃതിയും നിറവും മനസിലാക്കാൻ സാധിക്കുന്നതാണ്.
The Giant Weta is the world’s heaviest insect which at 71g is three times that of a mouse
— Science girl (@gunsnrosesgirl3) November 13, 2023
This one is eating a carrot
📸Mark Moffett pic.twitter.com/Tj8ORufDMk
ന്യൂസിലൻഡിൽ കൂടുതലായി കാണപ്പെട്ടിരുന്ന ഈ ജയന്റ് വെറ്റ വർഗം ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണ്.ഏഴ് ഇഞ്ച് മുതൽ 17.5 ഇഞ്ച് വരെ ഈ പ്രാണി നീളം വയ്ക്കും. സാധാരണ ഭാരമുളള ഒരു എലിയുടെ ഭാരത്തിന്റെ മൂന്നിരട്ടി ഭാരം ഇതിന് ഉണ്ടാകും.മവോറി പദത്തിൽ നിന്നാണ് വൈറ്റ എന്ന പദം ഉണ്ടായത്. ഇതിനർത്ഥം വൃത്തികെട്ട വസ്തുക്കളുടെ ദൈവം എന്നാണ്.
ഒറ്റനോട്ടത്തിൽ അപകടകാരിയായി തോന്നുമെങ്കിലും ഇത് മനുഷ്യർക്ക് പ്രശ്നമുണ്ടാക്കുന്നവയല്ല. ഇവ സസ്യഭുക്കുകളാണ്. ചില ജയന്റ് വെറ്റകൾ ചെറുപ്രാണികളെ ആഹാരമാക്കുന്നുണ്ട്. പൂച്ചകളുടെയും മറ്റുളളവയുടെയും നിരന്തര വേട്ടായാടലുകൾ കാരണം ഇവയുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ് ഉണ്ടായി. മറ്റുളള മൃഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇവയ്ക്ക് മറ്റൊരു തരത്തിലുമുളള പ്രതിരോധ മാർഗങ്ങളും ഇല്ല എന്നതാണ് കാരണം.