വീട്ടിൽ കുഞ്ഞ് കുഞ്ഞ് കൃഷികൾ ഇല്ലാത്തവർ ഇന്ന് വളരെ കുറവായിരിക്കും. മുളക്, തക്കാളി, വഴുതനങ്ങ തുടങ്ങിയവയുള്ള അടുക്കളത്തോട്ടങ്ങൾ മിക്കവാറും വീടുകളിലും ഉണ്ടാവും. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ മാത്രമായിരിക്കും ഈ അടുക്കളത്തോട്ടങ്ങളിൽ ഉണ്ടാവുക. എന്നാൽ ഈ പച്ചക്കറിത്തോട്ടങ്ങൾക്കും വാസ്തുശാസ്ത്രത്തിൽ ഇടമുണ്ടെന്ന് അറിയാമോ?
നമ്മുടെ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചമുളക്. മിക്ക വിഭവങ്ങളിലും നാം പച്ചമുളക് ഉപയോഗിക്കാറുണ്ട്. പച്ചമുളകിന് വലിയ ഔഷധമൂല്യവുമുണ്ട്. ഈ പച്ചക്കറി വീടിന്റെ ഏത് സ്ഥാനത്ത് നടുന്നതാണ് ഉചിതമെന്ന് വാസ്തുശാസ്ത്രത്തിൽ നിഷ്കർഷിക്കുന്നുണ്ട്.
മുളക് വീട്ടിൽ നടുന്നത് നെഗറ്റീവ് എനർജി വലിച്ചെടുക്കുകയും ദൃഷ്ടിദോഷങ്ങളിൽ നിന്ന് രക്ഷ നൽകുകയും ചെയ്യുന്നു. ഈശ്വരാധീനം വർദ്ധിപ്പിക്കാനും മുളക് സഹായിക്കുന്നു.
വീട്ടിലെ ശത്രുദോഷം അകറ്റാനും ഉയർച്ചയും അഭിവൃദ്ധിയും നൽകാനും മുളക് സഹായിക്കുന്നു.
വീട്ടിലുള്ളവർക്ക് മനസമാധാനം നൽകാനും മുളക് നടുന്നതിലൂടെ ഉപകരിക്കുന്നു.
വീടിന്റെ തെക്ക്-കിഴക്ക് ദിശയായ അഗ്നികോൺ ആണ് മുളക് നട്ടുവളർത്താൻ ഏറ്റവും ഉചിതം.
നിത്യവും മുളക് ചെടി പരിപാലിക്കുകയും ഈ ദിശയിൽ നട്ടുവളർത്തുകയും ചെയ്യുന്നത് വീടുകളിൽ സർവ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു.
വീടിന്റെ വടക്ക് ദിശയിൽ മുളക് നടുന്നതും ഐശ്വര്യം നൽകുമെന്നും വാസ്തുവിൽ പറയുന്നു.
വീട്ടിൽ മുളക് നടുമ്പോൾ ഒരേ ഇനത്തിലെ മുളക് ആണെങ്കിൽ ഒറ്റസംഖ്യയിൽ വളർത്താൻ ശ്രദ്ധിക്കണം.
ഇരട്ട സംഖ്യയിൽ ഒരേ ഇനത്തിലെ മുളക് നടുന്നത് ദോഷഫലങ്ങളുണ്ടാക്കും.
മുളക് മറിഞ്ഞ് വീഴുന്നത് ദോഷമാണ്. അതിനാൽ അവയ്ക്ക് താങ്ങ് കൊടുത്ത് വളർത്തിയെടുക്കേണ്ടതുണ്ട്.
മുളക് ചെടി ഉണങ്ങി പോകുന്നതും ദോഷമാണ്.
വീട്ടിൽ മുളക് ചെടി നടുന്നത് കലഹങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.
വീടിനോട് ചേർന്ന് മുളക് ചെടി നടുന്നതും ദോഷമാണ്. അതിർത്തി തിരിച്ച് നടുന്നതിൽ ദോഷമുണ്ടാകില്ല.