jymni

മുംബയ്: വാഹനപ്രേമികള്‍ക്ക് കുറഞ്ഞ വിലയില്‍ വാഹനം ലഭിക്കുന്നതിനായി പുത്തന്‍ മോഡലായ ജിമ്‌നിയുടെ വില കുറച്ച് മാരുതി സുസൂക്കി. സെറ്റ മോഡലിനെക്കാള്‍ രണ്ട് ലക്ഷം രൂപ കുറച്ചാണ് തണ്ടര്‍ എഡിഷന്‍ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മാരുതി സുസൂക്കി നെക്‌സാ വെബ്‌സൈറ്റില്‍ പറയുന്നത് അനുസരിച്ച് 10.74 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. തണ്ടര്‍ എഡിഷനില്‍ മുന്‍ മോഡലിനെ അപേക്ഷിച്ച് എന്തൊക്കെ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സുസൂക്കി വെളിപ്പെടുത്തിയിട്ടില്ല.

ജിമ്‌നി തണ്ടര്‍ എഡിഷനില്‍ 1.5 ലിറ്ററിന്റെ കെ15ബി പെട്രോള്‍ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്.

ജിമ്‌നിയുടെ മറ്റ് മോഡലുകളുടെ വില


സെറ്റ എം.ടി - 12.74 ലക്ഷം
സെറ്റ എടി - Rs 13.94 ലക്ഷം
ആല്‍ഫ എംടി - Rs 13.69 ലക്ഷം
ആല്‍ഫ എ.ടി- Rs 14.89 ലക്ഷം
ആല്‍ഫ എംടി (Dual Tone) - Rs 13.85 ലക്ഷം
ആല്‍ഫ എ.ടി (Dual Tone) - Rs 15.05 ലക്ഷം