logo

തിരുവനന്തപുരം: കലാഭവൻ മണി സേവന സമിതി ജനുവരി 1ന് ആറ്റിങ്ങലിൽ സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്റെയും അമ്മയ്‌ക്കൊരു മണിക്കൈനീട്ടം പെൻഷൻ പദ്ധതിയുടെയും നിറവ് അവാർഡ് നൈറ്റിന്റെയും ലോഗോ ചലച്ചിത്ര താരം ദിലീപ് പ്രകാശനം ചെയ്തു.

അഡ്വ.ഡി.കെ. മുരളി എം.എൽ.എ, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട്, കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, രാജീവ്‌ മണിനാദം, ശ്യാം ശിവതീർത്ഥ് എന്നിവർ പങ്കെടുത്തു.