f

ന്യൂഡൽഹി : മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ആശയപരമായ പോരാട്ടം തുടരും. തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. തെലങ്കാനയിലെ വാഗ്ദാനങ്ങൾ പാലിക്കും. എല്ലാ പ്രവർത്തകരുടെയും കഠിനാദ്ധ്വാനത്തിനും പിന്തുണയ്ക്കും

നന്ദിയെന്നും രാഹുൽഗാന്ധി എക്സിൽ കുറിച്ചു.

मध्य प्रदेश, छत्तीसगढ़ और राजस्थान का जनादेश हम विनम्रतापूर्वक स्वीकार करते हैं - विचारधारा की लड़ाई जारी रहेगी।

तेलंगाना के लोगों को मेरा बहुत धन्यवाद - प्रजालु तेलंगाना बनाने का वादा हम ज़रूर पूरा करेंगे।

सभी कार्यकर्ताओं को उनकी मेहनत और समर्थन के लिए दिल से शुक्रिया।

— Rahul Gandhi (@RahulGandhi) December 3, 2023

താത്കാലിക തിരിച്ചടികൾ മറികടക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതികരിച്ചിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഇന്ത്യ മുന്നണിയിലെ മറ്റു പാർട്ടികളോടൊപ്പം പ്രവർത്തനം ആരംഭിക്കും,​ തെലങ്കാനയിലെ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാൽ നിശ്ചയ ദാർഢ്യത്തോടെ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാർഗെ വ്യക്തമാക്കി.

അതേസമയം കോൺഗ്രസിനെ വിമർശിച്ചും ബി.ജെ.പിയെ അഭിനന്ദിച്ചും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള രംഗത്തെത്തി. ഭാവിയിൽ ഇത്തരമൊരു സാഹചര്യമുണ്ടായാൽ ഞങ്ങൾക്ക് വിജയിക്കാനാകില്ലെന്ന് ഒമർ അബ്ദുള്ള പറ‌ഞ്ഞു. തെലങ്കാനയിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാനായുള്ളു. ബി.ജെ.പിയെ ഇക്കാര്യത്തിൽ അഭിനന്ദിക്കണം. ഫലം വന്നപ്പോൾ തെലങ്കാനയിലെ അവകാശവാദം മാത്രമാണ് സത്യമായത്. ഛത്തിസ്‌ഗഢിനെ രക്ഷിക്കാനോ മദ്ധ്യപ്രദേശ് തിരിച്ചുപിടിക്കാനോ രാജസ്ഥാനിൽ വീണ്ടും വിജയിക്കാനോ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.