k

ഉർവശിയെ കേന്ദ്രകഥാപാത്രമാക്കി ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന എൽ.ജഗദമ്മ ഏഴാംക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിൽ കല്പനയുടെ മകൾ ശ്രീസംഖ്യയും. നടനായ ജയൻ ചേർത്തല ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് ശ്രീസംഖ്യയുടെ ചലച്ചിത്ര അരങ്ങേറ്റം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഉർവശി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ശിവാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശിയും ഫോസിൽ ഹോൾഡിംഗ്സും ചേർന്നാണ് നിർമ്മാണം.

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്,കോട്ടയം രമേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഡിസംബർ 10ന് കൊട്ടാരക്കരയിൽ ചിത്രീകരണം ആരംഭിക്കും. അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. പി .ആർ. ഒ എ .എസ് ദിനേശ്.