
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.
2023 ഡിസംബർ 4 - 1199 വൃശ്ചികം 18 തിങ്കളാഴ്ച. ( ദിനം പൂർണ്ണമായും മകം നക്ഷത്രം )
അശ്വതി: തൊഴിലില്‍ അഭിവൃദ്ധി, യാത്രയില്‍ നേട്ടം, ധനപ്രാപ്തി, സാമ്പത്തികപരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും. മനസിന് സന്തോഷം ലഭിക്കുന്ന രീതിയില്‍ ഉള്ള ഉല്ലാസങ്ങളില്‍ ഏര്‍പ്പെടുക.
ഭരണി: ശത്രുക്കള്‍ നിഷ്പ്രഭാരാകും, ജോലിസ്ഥലത്ത് വിജയം, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് നിന്നും സഹായം.
കാര്‍ത്തിക: ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, പ്രവൃത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത, വിദേശയാത്രയ്ക്ക് അനുകുല സമയം.
രോഹിണി: മറ്റുള്ളവരുടെ ആദരവ് നേടും, ആത്മവിശ്വാസം വര്‍ദ്ധിക്കും, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവർത്തിക്കും, ദൂരയാത്രകള്‍ ഫലപ്രദമാകും, സന്തോഷം നിറഞ്ഞ സമയം.
മകയിരം: സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, സന്താനങ്ങള്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും, വിശേഷമായ ആഹാരം ലഭിക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം.
തിരുവാതിര: ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും, ഉപരിപഠനത്തിന് അനുകൂലമായ സമയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, താല്‍ക്കാലിക ജോലി സ്ഥിരമാകും.
പുണര്‍തം: ആരോഗ്യകാര്യത്തിൽ പുരോഗതി, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും, സ്ത്രീസുഖം ലഭിക്കും. കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും, ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും, ധന നേട്ടം.സമ്മാനാദി ലാഭം, വിദ്യാപരമായ മുന്നേറ്റം.
പൂയം: ശത്രു ജയം, ബാദ്ധ്യതകള്‍ക്ക് ശമനം. ആഗ്രഹസാഫല്ല്യം നേടും, പ്രശംസയും അംഗീകാരവും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. കുടുംബസമാധാനം, ആത്മവിശ്വാസം കൂടുതലാകും.
ആയില്യം: വ്യവഹാരവിജയം, ബന്ധു ബലം, ആഗ്രഹങ്ങള്‍ സഫലമാകും, തൊഴിലില്‍ നിന്നും നേട്ടങ്ങള്‍, അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും.
മകം: വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, ദേവാലയ ദര്‍ശന യോഗം, ദൈവീക ചിന്ത, സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശയാത്രകള്‍ ഗുണകരമാകും. മനസുഖം, ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റം.
പൂരം: ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, രാത്രി യാത്ര ഒഴിവാക്കുക, ദുര്‍വാശി, ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍, മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍, ജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവും ബുദ്ധിമുട്ടും.
ഉത്രം: ആരോഗ്യ പരിപാലനത്തില്‍ ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
അത്തം: യാത്രയില്‍ ധന നഷ്ടമോ അധിക ചിലവോ വരും, മാതാപിതാക്കൾക്ക് നേരിയ രോഗങ്ങള്‍. എല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
ചിത്തിര: മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, എല്ലാവരും ശത്രുതയോടെ പെരുമാറും, എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും. കുടുംബത്തില്‍ സ്വസ്ഥത കുറവ്, പലവിധത്തിലുള്ള വിവാദങ്ങള്‍.
ചോതി: സുഖ,ദുഖഃനുഭവങ്ങള്‍ വിട്ടു വിട്ടു അനുഭവിക്കും.ധനപരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും, ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, വിശ്വാസവഞ്ചന നേരിടും.
വിശാഖം: കുടുംബത്തില്‍ അസ്വസ്ഥതകള്‍, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം.
അനിഴം: ദാമ്പത്യത്തിൽ പുത്തനുണർവ്വ്, കാര്യങ്ങൾ അനുകൂലമാകും, പ്രയത്‌നം സഫലമാകും. ദുർവ്വാശിയും ദുരഭിമാനവും കാരണം കുടുംബസമാധാനം നഷ്ടപ്പെടുത്തും, പലവിധത്തിലുള്ള ധൂർത്ത്.
കേട്ട: സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ, ബിസിനസിൽ നിന്നും മികച്ച നേട്ടം. സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധി, ശുഭ പ്രതീക്ഷ.
മൂലം: അകലെ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. അധികാരികളുടെ പ്രോത്സാഹനവും ലഭിക്കും, ഗുണാനുഭങ്ങൾ, ധനാഗമനത്തിനു അനുകൂലമായ സാഹചര്യം. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും.
പൂരാടം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. തൊഴിലിൽ അഭിവൃദ്ധിയും ധനപ്രാപ്തിയും. ഭൂമിയിടപാടുകൾ, കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം. രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്‌കാര സമ്പന്നമായി പെരുമാറും, നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും.
ഉത്രാടം: സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശ വാസം ഗുണം ചെയ്യും.
തിരുവോണം: വിദേശത്ത് നിന്നും അശുഭ വാർത്തകൾ ശ്രവിക്കും. ധന സമ്പാദനത്തിന് മികവ് കാണിക്കും, കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, ഔദ്യോഗികമായി ദൂരയാത്രകൾ, ആഗ്രഹ സാഫല്യം, വിനോദ യാത്രകൾ നടത്തും, ആത്മവിശ്വാസം വളരും.
അവിട്ടം: ശത്രുക്കൾ കൂടുതൽ ശക്തരാകും, അമിതമായ ആവേശം എല്ലാകാര്യത്തിലും കാണിക്കും, മനോദുഃഖം. നിർബന്ധബുദ്ധി കാണിക്കും, പണത്തിന് ബുദ്ധിമുട്ടുണ്ടാകും. തൊഴിലിൽ ഉന്നതി, വിദ്യാതടസം, ദാമ്പത്യസുഖക്കുറവ്.
ചതയം: സര്‍ക്കാരില്‍നിന്നും നിന്നും പ്രതികൂല നടപടി, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും,ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും. ദാമ്പത്യ സുഖക്കുറവ്, വലിയ പ്രതീക്ഷവച്ചു ചെയ്തപലതും നഷ്ടത്തിൽ കലാശിക്കും.
പൂരുരുട്ടാതി: യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കാര്യങ്ങള്‍ വളരെ പ്രതികൂലമാകും, വിവാദങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം, അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകൾ. കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധത്തിൽ ചെന്ന് ചാടരുത്.
ഉത്തൃട്ടാതി: വ്യവഹാര പരാജയം, സാമ്പത്തിക നഷ്ടം, ആരോഗ്യപരമായി മോശസമയം, വിശ്വസ്തര്‍ അവശ്യ സമയത്ത് സഹായിക്കില്ല. തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും. വിഷയാസക്തി കാരണം ധനനഷ്ടം. സന്മാർഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ.
രേവതി: ശത്രുക്കള്‍ വര്‍ദ്ധിക്കും, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും, വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും. രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്. ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, ശത്രു ദോഷം.