
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിക്ക് രാജ്യത്തെ ജനങ്ങൾ കൊടുത്ത അടിയാണ് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് ബി ജെ പി മാദ്ധ്യമേഖല പ്രസിഡന്റ് എൻ ഹരി. അറുപതു വർഷക്കാലം രാജ്യത്തെ കട്ടുമുടിച്ച കോൺഗ്രസ് പാർട്ടി ഇറ്റാലിയൻ മാഫിയയ്ക്ക് കീഴ്‌പ്പെട്ട് അന്ത്യ ശ്വാസം വലിക്കുന്ന അവസ്ഥയിലാണ്.
ഓരോ തോൽവികളിലും പാർട്ടിയിൽ നിന്ന് അവധിയെടുത്ത് സ്വദേശത്തും വിദേശത്തും വിനോദയാത്ര നടത്തുന്ന വയനാട് എം പി രാഹുൽ ഗാന്ധി വർഷങ്ങൾക്ക് മുൻപ് കോട്ടയം കുമരകത്ത് വനിതാ സുഹൃത്തുമായി ഹോട്ടലിൽ റൂമെടുത്ത് പോലീസ് സംരക്ഷണയിൽ അവധി ആഘോഷിച്ചതും, കോൺഗ്രസ് നേതാക്കളും പൊതു ജനങ്ങളും മറക്കാൻ ഇടയില്ല.
ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ അശ്വമേധത്തിന് തിരികൊളുത്തിയത് ലോകാരാധ്യനായ ശ്രീമൻ നരേന്ദ്രമോദിയാണെങ്കിൽ,' ആ.. യാഗാശ്വത്തെ പിടിച്ചുകെട്ടാൻ ഒരു 'INDIA' സഖ്യത്തിനും സാധിക്കില്ലെന്ന് വീണ്ടും വ്യക്തമായിരിക്കുകയാണ്. ചന്ദ്രനിൽ കൃഷിഭൂമിയും ഓരോ കുടുംബത്തിനും നോട്ടടിക്കുന്ന മിഷ്യനും വാഗ്ദാനം ചെയ്ത് ഇലക്ഷനെ നേരിട്ട രാഹുൽ ഗാന്ധിക്ക് കർഷക സമ്മാൻ നിധിയിലൂടെയും സുകന്യ സമൃദ്ധിയോജനയിലൂടെയും വിള ഇൻഷൂറൻസിലൂടെയും ആയുഷ്മാൻ ഭാരതിലൂടെയും നൂറുകണക്കിന് കേന്ദ്ര പദ്ധതികളിലൂടെയും സഹായം ലഭിച്ച ലക്ഷക്കണക്കിന് സാധാരണ ജനങ്ങളെ മനസിലാക്കാൻ സാധിച്ചില്ല.അവർ നരേന്ദ്ര മോദിക്കൊപ്പമാണെന്നും ഹരി വ്യക്തമാക്കി.
റിക്ഷ വലിച്ചും ചെരുപ്പ് തുന്നിയും പാടത്തിറങ്ങിയും ട്രാക്റ്റർ ഓടിച്ചുമൊക്കെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് സാധാരണ ജനങ്ങളെ അപമാനിക്കുന്ന പൊറാട്ട് നാടകം ഉപേക്ഷിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം.
പ്രസിഡന്റിന്റെ വേഷം കെട്ടിച്ചു കേന്ദ്ര കമ്മിറ്റി ഓഫിൽ ഇരുത്തിയിരിക്കുന്ന മല്ലികാർജുൻ ഖാർഗെയെ രാജി വയ്പ്പിച്ച് റൂമുകളുടെ താക്കോൽ കൂട്ടവുമായി കേരള മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരിക്കുന്ന കെസി വേണുഗോപലിനെ പോലുള്ള പാഷാണത്തിൽ കൃമികളെ വീട്ടിലിരുത്തി കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ട് പ്രവർത്തകരെ ഇനിയെങ്കിലും സ്വതന്ത്രരാക്കി രാജ്യത്തെ ജനങ്ങളോടും പൊതു സംവിധാനത്തോടും നീതി പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.