face-pack

ചർമ്മത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ് പെെനാപ്പിൾ. പെെനാപ്പിൾ കഴിക്കുകയാണ് കൂടുതൽ പേരും ചെയ്യുന്നത്. എന്നാൽ ഇത് മുഖത്ത് പുരട്ടിയാലും ഏറെ ഗുണങ്ങൾ ഉണ്ട്. ഇതിലെ വിറ്റമിൻ ബി, സി ചർമ്മം നേരിടുന്ന പ്രശ്നങ്ങൾ അകറ്റി തിളക്കമുള്ള ചർമ്മം നൽകുന്നു. കൂടാതെ ചർമ്മത്തിലെ ചുളിവ് അകറ്റാനും ഇത് സഹായിക്കും. മുഖത്തെ പാടുകൾ അകറ്റി വരണ്ട ചർമ്മത്തെ മോയ്സ്ചെറെെസ് ചെയ്യുന്നു. പെെനാപ്പിൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില ഫേസ് പാക്കുകൾ ഇതാ.

പാലും പെെനാപ്പിളും

ഈ പാക്ക് തയ്യാറാക്കാൻ ആദ്യം ആവശ്യത്തിന് പെെനാപ്പിൾ പൾപ്പ് എടുക്കുക. ഇതിൽ 2-3 ടീസ്പൂൺ പാൽ ചേർക്കുക. ശേഷം നല്ലപോലെ യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാം. മുഖത്ത് അരമണിക്കൂറോളം വച്ച ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. മുഖത്തെ തിളക്കം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

പെെനാപ്പിളും കടലമാവും

ആദ്യം ആവശ്യത്തിന് പെെനാപ്പിൾ പൾപ്പ് എടുത്ത ശേഷം അതിൽ കടലമാവും ആവശ്യത്തിന് റോസ് വാട്ടറും ചേർത്ത് യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടുക. ഈ മിശ്രിതം മുഖത്ത് ഉണങ്ങി പിടിച്ച ശേഷം കഴുകി കളയാം. മുഖത്തെ പാടുകൾ അകറ്റി തിളക്കം നൽകുന്നു. (പെെനാപ്പിൾ അലർജിയുള്ളവർ മുകളിൽ പറഞ്ഞ പാക്കുകൾ ചെയ്യുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടുക)