aditya-l1

സൂര്യനെ നിരീക്ഷിക്കാൻ അയച്ച ആദിത്യ എൽ 1 പേടകത്തിലെ രണ്ടാമത്തെ ഉപകരണവും മിഴി തുറന്നതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പെരിമെന്റിലെ രണ്ടാം ഉപകരണമായ സോളാർ വിൻഡ് അയോൺ സ്‌പെക്ട്രോമീറ്റർ സ്വിസ് ആണ് നവംബർ രണ്ടിന് പ്രവർത്തനം തുടങ്ങിയത്. പ്രധാന പഠനോപകരണമായ സോളാർ അള്‍ട്രാ വയലറ്റ് ഇമേജിങ് ടെലസ്‌കോപ് കഴിഞ്ഞ മാസം പ്രവർത്തിച്ചു തുടങ്ങിയിരുന്നു.