
ഒരാഴ്ച നീണ്ട താത്കാലിക വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചതിനെ തുടർന്ന് ഇസ്രയേൽ ആരംഭിച്ച വ്യോമാക്രമണത്തിൽ തെക്കൻ ഗാസയിൽ മരണം 193 ആയി. 650 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 400 ഇടങ്ങളിൽ ബോംബിട്ടതായി ഇസ്രയേൽ സേന അറിയിച്ചു.