
അബുദാബി : അബുദാബി ബിഗ് ടിക്കറ്റിന്റെ 258ാം നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് ലഭിച്ചത് 1. 5 കോടി ദിർഹത്തിന്റെ (33 കോടിയിലേറെ രൂപ) സമ്മാനം. ദുബായിൽ താമസിക്കുന്ന ആശിഷ് മൊഹോൽക്കർ ആണ് കോടികൾ സമ്മാനമായി ലഭിച്ച ആ ഭാഗ്യവാൻ. 223090 എന്ന ടിക്കറ്റിനാണ് സമ്മാനം. നവംബർ 27നാണ് ആശിഷ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.
രണ്ടാം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി നേപ്പാൾ സ്വദേശിയായ യുബ രാജ് സിവയ്ക്ക് ലഭിച്ചു, 447101 എന്ന ടിക്കറ്റിനാണ് സമ്മാനം.മൂന്നാം സമ്മാനം 24 കാരറ്റ് സ്വർണക്കട്ടി നേടിയത് ഇന്ത്യക്കാരനായ മുഹമ്മദ് ഷെരീഫ് നെല്ലിക്കാവിൽ ആണ്. നാലാം സമ്മാനം 24 കാരറ്റ് സ്വർണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള പ്രതീഷ് വർക്കിയാണ്. 3 ഇന്ത്യക്കാരനായ അബ്ദുൽ സമദ് വർമ്പു മുരിയൻ വാങ്ങിയ 319987 എന്ന ടിക്കറ്റ് നമ്പരിലൂടെ അദ്ദേഹം അഞ്ചാം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി നേടി. പാലസ്തീനിൽ നിന്നുള്ള അലി ഖത്തീബ് ആണ് ആറാം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി നേടിയത്. ഏഴാം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യക്കാരനായ ജിജി ഹരിലാൽ വാങ്ങിയ 390912 എന്ന ടിക്കറ്റ് നമ്പരിനാണ്.
എട്ടാം സമ്മാനം 24 കാരറ്റ് സ്വർണക്കട്ടി നേടിയത് ഇന്ത്യക്കാരനായ ഷായിസ് മീർ ഖാൻ ആണ്. 060434 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്. ഒൻപതാം സമ്മാനം 24 കാരറ്റ് സ്വർണക്കട്ടി സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള സുരേഷ് നായർ ആണ്. 256556 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്.ഇന്ത്യയിൽ നിന്നുള്ള സവിത ആരൻഹ വാങ്ങിയ 426986 എന്ന ടിക്കറ്റ് നമ്പർ പത്താം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി നേടി. 11ാം സമ്മാനമായ 24 കാരറ്റ് സ്വർണക്കട്ടി നേടിയത് 091460 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ കിഷോർ സുബ്രഹ്മണ്യൻ ആണ്. ഡ്രീം കാർ പ്രൊമോഷനിലൂടെ ഇന്ത്യയിൽ നിന്നുള്ള മിലു കുര്യൻ ആണ് റേഞ്ച് റോവർ വേലാർ സീരീസ് 11 സ്വന്തമാക്കിയത്. 006898 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്.