attack

തിരുവനന്തപുരം: ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി. തിരുവനന്തപുരത്തെ ആര്യനാടാണ് സംഭവം. വെള്ളനാട് കുളക്കോട് അനു ഭവനിൽ വിജയ് സുധാകരനാണ് (68) ഭാര്യ നിർമ്മലയെ (62) വെട്ടി പരിക്കേൽപ്പിച്ച ശേഷം കിണറ്റിൽ ചാടിയത്. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു സംഭവമുണ്ടായത്.

വെട്ടിയ ശേഷം വിജയ് സുധാകരൻ കിണറ്റിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മാനസിക അസ്വാസ്ഥ്യമുള്ള നിർമ്മലയുടെ തലയ്ക്കാണ് പരിക്കേറ്റത്. കിണറ്റിൽ ചാടിയ വിജയ് സുധാകരനെ രക്ഷിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.