
ലണ്ടൻ: സോഷ്യൽമീഡിയയിലൂടെ പണം സമ്പാദിക്കാൻ പല മാർഗങ്ങളും ഒട്ടുമിക്കവരും തേടാറുണ്ട്. ചിലർ കൗതുകകരമായ വീഡിയോകൾ ചെയ്ത് പണം സമ്പാദിക്കും. മറ്റ് ചിലർ അറിവ് പകർന്നുനൽകുന്ന വീഡിയോകളും ഭക്ഷണം പാകം ചെയ്യുന്ന വീഡിയോകളും തുടങ്ങി പലവഴിയിലൂടെ പണം സമ്പാദിക്കാറുണ്ട്. ചിലർ സമയം ചെലവഴിക്കാനായി ഇങ്ങനെ ചെയ്യുമ്പോൾ മറ്റ് ചിലർ ഇവ അവരുടെ ജീവനോപാദിയാക്കി മാറ്റാറുണ്ട്.
മനോഹരമായ പാദങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. മാത്രമല്ല സുന്ദരമായ പാദങ്ങൾ ആസ്വദിക്കാത്തവരും ചുരുക്കമായിരിക്കും. ഇത്തരത്തിൽ സ്വന്തം പാദങ്ങളുടെ സൗന്ദര്യം ഉപയോഗിച്ച് പണം സമ്പാദിക്കുന്ന 26കാരിയായ എയ്ഞ്ചലിൻ ജെസാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ താരം. ഇവർ ഒരുകുട്ടിയുടെ അമ്മയാണ്. ഡെന്റൽ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന എയ്ഞ്ചലിൻ കുറച്ച് മാസങ്ങൾക്ക് മുൻപ് പാദത്തിന്റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ലക്ഷകണക്കിന് പ്രതികരണങ്ങളും ലൈക്കുകളുമാണ് എയിഞ്ചലിന് ലഭിച്ചത്. ഇത് യുവതിക്കൊരു വരുമാന മാർഗമായി മാറുകയായിരുന്നു.
തുടർന്ന് ആവശ്യക്കാരുടെ ഓർഡറുകൾ അനുസരിച്ച് 'ഫൺ വിത്ത് ഫീറ്റ്' എന്ന സൈറ്റിൽ യുവതി പാദങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. ഇപ്പോൾ സൈറ്റിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉണ്ടെന്നും ലക്ഷകണക്കിന് ആളുകളാണ് തന്റെ പാദത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാണുന്നതെന്നും യുവതി ഒരു പ്രാദേശിക മാദ്ധ്യമത്തോട് പറഞ്ഞു. ലക്ഷങ്ങളാണ് എയ്ഞ്ചലിന് സോഷ്യൽമീഡിയയിൽ നിന്ന് ലഭിക്കുന്ന മാസവരുമാനം.