ഏത് പ്രായത്തിലുള്ളവർക്കും വിശ്രമം ആവശ്യമാണ്. അതിനാൽ തന്നെ ഉറക്കം എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. പ്രായം അനുസരിച്ച് ഉറങ്ങേണ്ട സമയത്തിലും വ്യത്യാസമുണ്ട്. കുഞ്ഞ് കുട്ടികൾ ഒരുപാട് സമയം ഉറങ്ങേണ്ടത് അവരുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. എന്നാൽ, മുതിർന്നവർ അത്രയും സമയം ഉറങ്ങേണ്ട ആവശ്യമില്ല. എന്നാൽ, നമ്മൾ ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഇവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കൂ.
നമ്മൾ ഉറങ്ങാനായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന് വളരെയധികം പ്രാധാന്യമുണ്ട്. വിജനമായ സ്ഥലങ്ങളിൽ ഉറങ്ങാൻ പാടില്ലെന്നാണ് മനുസ്മൃതിയിൽ പറഞ്ഞിട്ടുള്ളത്. ഈ സ്ഥലങ്ങളിൽ രാത്രി കാലമാകുമ്പോൾ ധാരാളം നെഗറ്റീവ് ഊർജം നിറഞ്ഞു നിൽക്കും. അതിനാൽത്തന്നെ ഇങ്ങനെയുള്ള സ്ഥലത്ത് ഉറങ്ങിയാൽ അത് മനസിനെയും ശരീരത്തെയും വളരെയധികം ദോഷമായി ബാധിക്കുന്നു.
സൂര്യാസ്തമയത്തിന് ശേഷം ഉറങ്ങണമെന്നും സൂര്യൻ ഉദിക്കുന്നതിന് മുമ്പ് ഉണരണമെന്നുമാണ് ചില ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്. സൂര്യാസ്തമയം കഴിഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷം ഉറങ്ങുന്നതാണ് ഉത്തമം. രാവിലെ ഉണർന്നയുടനെ കുളിക്കുന്നതും വളരെ നല്ലതാണെന്നാണ് ആയുർവേദത്തിൽ പറഞ്ഞിട്ടുള്ളത്.
വയറ് നിറയെ ആഹാരം കഴിച്ച ശേഷം കിടന്ന് ഉറങ്ങാൻ പാടുള്ളതല്ല. ഇത് രോഗങ്ങൾ വരാൻ കാരണമാകുന്നു. എച്ചിൽ വായോടെ ഉറങ്ങരുത്. കിടക്കുമ്പോൾ കാലിൽ ഈർപ്പമുള്ളതും നല്ലതല്ല.
വടക്കോട്ട് തലവച്ച് ഉറങ്ങാൻ പാടില്ല. ഇങ്ങനെ ചെയ്താൽ ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂടുതലായി തലയിലേയ്ക്ക് പ്രവേശിക്കുകയും ഇത് മാനസിക പ്രശ്നങ്ങൾക്കുൾപ്പെടെ കാരണമാവുകയും ചെയ്യുന്നു. കിഴക്കോട്ട് തല വച്ച് ഉറങ്ങുന്നതാണ് ഉത്തമം.
രോഗികൾ, കുട്ടികൾ എന്നിവർ ഒഴികെ മറ്റാരും പകൽ സമയം ഉറങ്ങാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്താൽ മാരക രോഗങ്ങൾ വളരെ പെട്ടെന്ന് നിങ്ങളെ പിടികൂടും.