relationship

ഒരു പെൺകുട്ടിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടാൽ അവർ നിങ്ങളോട് തുറന്നു പറയുമെന്ന് തോന്നുന്നുണ്ടോ? ചിലർ പറയുമായിരിക്കും, എന്നാൽ മറ്റ് ചിലർ അത് നിങ്ങളോട് കമ്യൂണിക്കേറ്റ് ചെയ്യാൻ മറ്റ് പല മാർഗങ്ങളും സ്വീകരിക്കും. പലരും പല കാര്യങ്ങളായിരിക്കും ഇതിന് വേണ്ടി തിരഞ്ഞെടുക്കുക. നിങ്ങളോട് ഒരു പെൺകുട്ടിക്ക് ഇഷ്ടമുണ്ടെങ്കിൽ അവർ അത് നിങ്ങളെ അറിയിക്കാൻ എന്തൊക്കെ സിഗ്നലുകൾ നൽകുമെന്ന് നോക്കാം. റിലേഷൻഷിപ്പ് എക്സ്‌പേർട്ടുമാർ പങ്കുവച്ച ലേഖനത്തിലാണ് ഇതേ കുറിച്ച് പറയുന്നത്.

സുഹൃത്തുക്കളോട് നിങ്ങളെക്കുറിച്ച് സംസാരിക്കും
ഒരു പെൺകുട്ടിക്ക് നിങ്ങളോട് താൽപര്യമുണ്ടെങ്കിൽ, അവർ എപ്പോഴും അവരുടെ സുഹൃത്തുക്കളോട് നിങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കും. അതിന് അവർ ഒരിക്കലും ലജ്ജിക്കുകയില്ല. അവർ സുഹൃത്തുക്കളുമായി എത്ര തിരക്കാണെങ്കിലും നിങ്ങൾ വിളിച്ചാൽ ഫോൺ എടുക്കും. സുഹൃത്തുക്കളോടൊപ്പമുള്ള എല്ലാ പരിപാടികൾക്കും അവർ നിങ്ങളെ ക്ഷണിക്കും. ഏതെങ്കിലും അവസരത്തിൽ നിങ്ങളെ കുടുംബാംഗങ്ങൾ പരിചയപ്പെടുത്താനുള്ള അവസരം ലഭിച്ചാൽ അവർ മടിക്കാതെ അത് ചെയ്തിരിക്കും.

നിങ്ങളോട് സംസാരിക്കാനുള്ള അവസരങ്ങൾ പാഴാക്കില്ല
നിങ്ങളോട് സംസാരിക്കാനുള്ള അവസരം ലഭിച്ചാൽ അവർ ഒരിക്കലും അത് പാഴാക്കില്ല. ചിലപ്പോൾ നിങ്ങളോട് സംസാരിക്കാനുള്ള അവസരങ്ങൾ അവർ ഉണ്ടാക്കുകയും ചെയ്യും. ഇനി ഫോൺ വഴിയുള്ള ചാറ്റാണെങ്കിൽ അത് അവസാനിപ്പിക്കാൻ ഒരിക്കലും അവർ മുൻകയ്യെടുക്കില്ല. ഓരോ കാര്യങ്ങൾ പറഞ്ഞ് അവർ തന്നെ ആ കോൺവർസേഷൻ മണിക്കൂറുകളോളം കൊണ്ടു പോകും.

ചെറിയ കാര്യങ്ങൾക്ക് പോലും അഭിനന്ദിക്കും
നിങ്ങളോട് ഇഷ്ടമുള്ള ഒരു പെൺകുട്ടിയാണെങ്കിൽ ചെറിയ കാര്യങ്ങൾക്ക് പോലും നിങ്ങളെ അഭിനന്ദിക്കും. വാട്സാപ്പിൽ ചാറ്റ് ചെയ്യുന്ന സമയത്ത് നിങ്ങൾ ആവശ്യപ്പെടാതെ തന്നെ അവർ ചിലപ്പോൾ അവരുടെ ഫോട്ടോ നിങ്ങൾക്ക് അയച്ചുതരും. അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ കാര്യങ്ങൾ പോലും നിങ്ങളോട് പറയാൻ അവർ ശ്രദ്ധിക്കും.

അപ്രതീക്ഷിതമായി നിങ്ങളെ കണ്ടാൽ
ഏതെങ്കിലും അവസരത്തിൽ നിങ്ങളെ അപ്രതീക്ഷിതമായി കണ്ടാൽ അവർ പരിഭ്രാന്തരാകും. ചിലരുടെ കയ്യും കാലും വിറയ്ക്കും. നിങ്ങളോട് സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥ വന്നേക്കാം. നിങ്ങളുടെ കണ്ണിൽ നോക്കാൻ അവർക്ക് ഭയമായിരിക്കും. പലരും ഈ അവസരത്തിൽ താഴോട്ട് നോക്കിയായിരിക്കും സംസാരിക്കുക.

നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തും
നിങ്ങളെ ഇഷ്ടപ്പെടുന്ന പെൺകുട്ടികൾ എത്ര തിരക്കാണെങ്കിലും നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തും. ഇനി സ്ഥിരമായി നിങ്ങളെ കാണേണ്ട അവസരമുണ്ടായാൽ അവർ ഒരിക്കലും അത് മിസ് ചെയ്യുകയില്ല. അവർ ഫോണിലൂടെ നിങ്ങൾക്ക് അയക്കുന്ന സന്ദേശങ്ങൾക്ക് എപ്പോഴും ഒരു മാധുര്യമുണ്ടാകും. ചാറ്റ് ചെയ്യുന്നതിനിടെ ലവ് സ്‌മൈലികൾ അയക്കാൻ അവർ പരമാവധി ശ്രമിക്കും.