cricket

കേപ് ടൗൺ: ഈ മാസം പര്യടനത്തിനെത്തുന്ന ഇന്ത്യയ്‌ക്കെതിരായ ഏകദിന, ട്വന്റി -20, ടെസ്റ്റ് പരമ്പരകൾക്കുള്ള ക്രിക്കറ്റ് ടീമുകളെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി- 20കളും രണ്ട് ടെസ്റ്റുകളും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പര്യ‌ടനം.

ഏകദിന, ട്വന്റി- 20 പരമ്പരകളിൽ സ്ഥിരം ക്യാപ്ടൻ ടെംപ ബൗമയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. എയ്ഡൻ മാർക്രമാണ് പകരം ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ ബൗമ നായകനായി തിരിച്ചെത്തും. പേസർ കാഗിസോ റബാദയേയും നിശ്ചിത ഓവർ പരമ്പരകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കാൻ ആഭ്യന്തര മത്സരങ്ങളിൽ കളിക്കുന്നതിനാണിത്. ജെറാൾഡ് കോറ്റ്സെ, ലുംഗി എൻഗിഡി, മാർക്കോ യാൻസൻ എന്നിവർക്ക് ഇതേ കാരണത്താൽ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഡിസംബർ 10 മുതൽ 14 വരെ ഡർബൻ, പോർട്ട് എലിസബത്ത്, ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിൽ നടക്കുന്ന ട്വന്റി -20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. 17 മുതൽ 21 വരെയാണ് ഏകദിന പരമ്പര. 26-ാം തീയതി പ്രിട്ടോറിയയിൽ ആദ്യ ടെസ്റ്റും ജനുവരി മൂന്നിന് കേപ് ടൗണിൽ രണ്ടാം ടെസ്റ്റും നടക്കും.

ദക്ഷിണാഫ്രിക്കൻ ടീമുകൾ

ട്വന്റി 20

എയ്ഡൻ മാർക്രം (ക്യാപ്ടൻ), ഒട്ട്നിയൽ ബാർട്ട്മാൻ, മാത്യു ബ്രീറ്റ്സ്‌കെ, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്സെ, ഡൊനോവൻ ഫെരേര, റീസ ഹെൻഡ്രിക്സ്, മാർക്കോ യാൻസെൻ, ഹെന്റിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആന്റിൽ പെഹ്‌ലുക്‌വായോ, തബാരേസ് ഷംസി, ട്രിസ്റ്റൺ സ്റ്റബ്‌സ്, ലിസാഡ് വില്യംസ്.

ഏകദിനം

എയ്ഡൻ മാർക്രം (ക്യാപ്ടൻ), ഒട്ട്നിയൽ ബാർട്ട്മാൻ, നാൻഡ്രെ ബർഗർ, ടോണി ഡി സോഴ്സി, റീസ ഹെൻഡ്രിക്സ്, ഹെന്റിച്ച് ക്ലാസൻ, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോംഗ്‌വാന, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആന്റിൽ പെഹ്‌ലുക്‌വായോ, തബാരേസ് ഷംസി, റാസ്സി വാൻഡെർ ദസ്സൻ, കൈൽ വെറെയ്‌ന, ലിസാഡ് വില്യംസ്.

ടെസ്റ്റ്

ടെംബ ബൗമ (ക്യാപ്ടൻ, ഡേവിഡ് ബെഡിംഗ്ഹാം, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്സെ, ടോണി ഡി സോർസി, ഡീൻ എൽഗർ, മാർക്കോ യാൻസെൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, വിയാൻ മൾഡർ, ലുങ്കി എംഗിഡി, കീഗൻ പീറ്റേഴ്സൺ, കാഗിസോ റബാദ, ട്രിസ്റ്റൺ സ്റ്റബ്‌സ്, കൈൽ വെറെയ്‌ന.