intuc

കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ ശമ്പള പരിഷ്കരണത്തിന്മേലുള്ള ചർച്ചയിൽ ഇന്ന് തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കാൻ സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജനറൽ ബോഡി യോഗം തീരുമാനിച്ചു. എട്ട് വർഷമായി മേഖലയിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ട്. 50 ശതമാനം ശമ്പള വർദ്ധനവ് വേണമെന്നാണ് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടിട്ടുള്ളത്.

8, 9, 10 തീയതികളിൽ കൊല്ലത്ത് നടക്കുന്ന ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനത്തിൽ ആയിരം കശുഅണ്ടി തൊഴിലാളികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. ശൂരനാട് ശ്രീകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ടി.ആർ.ഗോപകുമാർ, വൈസ് പ്രസിഡന്റ് പെരിനാട് മുരളി, ജനറൽ സെക്രട്ടറിമാരായ ഒ.ബി.രാജേഷ്, പി.മോഹൻലാൽ ചാലൂക്കോണം, അനിൽകുമാർ, ചന്ദ്രൻ കല്ലട, ബി.ശങ്കരനാരായണപിള്ള, രഘു പാണ്ഡവപുരം, അയത്തിൽ വിക്രമൻ തുടങ്ങിയവർ സംസാരിച്ചു.