
വാഷിംഗ്ടൺ: ക്യൂബൻ സർക്കാരിന് വേണ്ടി രഹസ്യമായി ചാരവൃത്തി നടത്തിയെന്ന ആരോപണത്തെ തുടർന്ന് യു.എസ് മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ബൊളീവിയയിലെ മുൻ യു.എസ് അംബാസഡറായ മാനുവൽ റോകയെ ( 73 ) ആണ് മയാമിയിൽ നിന്ന് എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. കേസിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ സർക്കാരുകളിൽ നീണ്ട 25 വർഷം നയതന്ത്ര പദവികൾ വഹിച്ചയാളാണ് മാനുവൽ. ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ലാറ്റിനമേരിക്കയിലാണ് ഇദ്ദേഹം ചെലവഴിച്ചത്. വിരമിച്ച ശേഷം ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഒരു സ്വർണ ഖനിയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുകയായിരുന്നു.