pigeons

ഫോൺ കാളുകൾ വഴിയും ഇന്റർനെറ്റ് വഴിയും തൽക്ഷണം സന്ദേശമയയ്ക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിലും ഒഡീഷ പൊലീസ് പ്രാവുകളെയാണ് തങ്ങളുടെ സന്ദേശവാഹകരായി ഉപയോഗിക്കുന്നത്. ഒഡീഷയിൽ സംഭവിക്കുന്ന വൻ ദുരന്തങ്ങൾ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാകുമ്പോഴാണ് ഒഡീഷ പൊലീസ് പ്രാവുകളിലൂടെ സന്ദേശങ്ങൾ കെെമാറുന്നത്.

കൊളോണിയൽ ഭരണകാലം മുതലാണ് പൊലീസ് സ്റ്റേഷനുകളിൽ പരസ്പരം ആശയവിനിമയം നടത്താൻ പക്ഷികളെ ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്തിൽ സന്ദേശം കെെമാറുന്നതിനായി 100ലധികം ബെൽജിയൻ ഹോമർ പ്രാവുകളെ ഉപയോഗിച്ചിരുന്നു. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ 500മെെൽ വരെ ദൂരത്തിലും പറക്കാൻ പ്രാവുകൾക്ക് കഴിയുമെന്നാണ് ഒഡീഷൻ പൊലീസ് പറയുന്നത്.

ഇത്തരത്തിൽ 155 പ്രാവുകൾ ഇപ്പോൾ പോലീസ് സംരക്ഷണത്തിലാണ്. പ്രാവുകളുടെ പരിപാലനത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി സംസ്ഥാന സർക്കാർ പ്രതിവർഷം 5.14 ലക്ഷം രൂപയാണ് ചെലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്. ഒഡീഷയിൽ നടന്ന രണ്ട് പ്രധാന ദുരന്തങ്ങളിൽ ആശയവിനിമയം നടത്താൻ ഈ പ്രാവുകളുടെ സംവിധാനമാണ് ഏറെ സഹായിച്ചത്. ഒഡീഷയിലെ കട്ടക്കിൽ പൊലീസ് പ്രാവ് സേനയുടെ ഒരു ആസ്ഥാനം സ്ഥാപിച്ചിട്ടുണ്ട്.

In the era of mobile phones, video calls, and instant messaging, police in India’s Odisha state are preserving a relic from the past — carrier pigeons — to be used as backstop against disasters. Read more https://t.co/zyA5jCGnSa pic.twitter.com/qqQRUWZWrd

— Reuters Asia (@ReutersAsia) June 20, 2023

1999ൽ തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായി. ഈ സമയത്ത് പ്രാവുകൾ വഴിയാണ് പൊലീസ് സന്ദേശം അയച്ചിരുന്നത്. 1982ലെ വെള്ളപ്പൊക്ക സമയത്തും പ്രാവുകളെയാണ് സന്ദേശവാഹികളായി ഉപയോഗിച്ചത്. കനം കുറഞ്ഞ ഒനിയൻ പേപ്പറിൽ സന്ദേശം എഴുതി ഒരു ചെറിയ ക്യാപ്സ്യൂളിൽ തിരുകിയ ശേഷം പ്രാവിന്റെ കാലിൽ കെട്ടിയിട്ടാണ് സന്ദേശങ്ങൾ അയക്കുന്നത്. ദുരന്ത സമയത്ത് ഇന്റർനെറ്റിലൂടെയും ഫോണിലൂടെയും ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലെങ്കിലും പ്രാവുകളെ ഉപയോഗിച്ച് സന്ദേശം അയക്കാൻ കഴിയുമെന്നും പൊലീസ് വ്യക്തമാക്കുന്നു.