phone

കൊച്ചി: തമിഴ്നാട്ടിലെ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം തായ്‌വാൻ കമ്പനികളായ ഫോക്സ്‌കോണിന്റെയും പെഗാട്രോണിന്റെയും ഫാക്ടറികളിലെ ആപ്പിൾ ഐ ഫോൺ നിർമ്മാണം ഇന്നലെ തടസപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോൺ നിർമ്മാണ ഫാക്‌ടറിയാണ് ചെന്നൈയ്ക്ക് അടുത്തുള്ളത്. 35,000 തൊഴിലാളികളുള്ള ഫാക്ടറിയിൽ ഇന്ന് ഉത്പാദനം തുടങ്ങാനാകുമോയെന്ന് ഉറപ്പില്ലെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.